ADVERTISEMENT

വടക്കഞ്ചേരി∙ തരൂർ മണ്ഡലത്തിൽ പുറമ്പോക്കിൽ താമസിക്കുന്നവരുടെ വിവരശേഖരണം നടത്തി അർഹരായവർക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് പി.പി.സുമോദ് എംഎൽഎ നിർദേശം നൽകി. വടക്കഞ്ചേരിയില്‍ നടന്ന തരൂർ മണ്ഡലം തല പട്ടയ അസംബ്ലിയിലാണ് നിർദേശം. വിവരശേഖരണം നടത്തിയ ശേഷം ഈ വിവരങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫിസർമാരെ അറിയിക്കാനും അസംബ്ലിയിൽ തീരുമാനമായി. പഞ്ചായത്ത് അംഗങ്ങൾ മുതൽ എംഎൽഎമാർ വരെയുളള ജനപ്രതിനിധികളുടെ സഹകരണത്തോടെ അർഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷൻ ദൗത്യം വിജയിപ്പിക്കുകയാണ് പട്ടയ അസംബ്ലിയുടെ ലക്ഷ്യം.

വില്ലേജ്, പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികൾ, വില്ലേജ് തല ജനകീയ സമിതികൾ എന്നിവരിൽ നിന്ന് ശേഖരിക്കുന്ന പട്ടയ പ്രശ്‌നങ്ങളാണ് പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്.

യോഗത്തിൽ പി.പി.സുമോദ് എഎൽഎ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർ എൻ.സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി.ആലത്തൂർ തഹസിൽദാർ പി.ജനാർദ്ദനൻ, ഡെപ്യൂട്ടി തഹസിൽദാർ വി.പി.അജിത, മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com