ADVERTISEMENT

ഷൊർണൂർ ∙ ഒരിടവേളയ്ക്കു ശേഷം സതേൺ റെയിൽവേയുടെ കീഴിലുള്ള ട്രെയിനുകളുടെ പഴയ നമ്പറുകൾ തിരികെ വരുന്നു. കോവിഡ് കാലത്താണു താൽക്കാലികമായി ട്രെയിൻ നമ്പറുകളിൽ റെയിൽവേ മാറ്റം വരുത്തിയത്. ചില ട്രെയിനുകളെ ഒഴിവാക്കുകയും ചെയ്തു. ജനുവരി ഒന്നു മുതൽ 288 ട്രെയിനുകളുടെ നമ്പറാണു മാറുന്നത്. ഇതിൽ 86 ട്രെയിനുകൾ കേരളത്തിൽ സർവീസ് നടത്തുന്നതാണ്. മെമു ഉൾപ്പെടെ പാലക്കാട് ജില്ലയിൽ നിന്നുള്ള 34 ട്രെയിനുകളും പട്ടികയിലുണ്ട്. പാസഞ്ചർ, മെമു , സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ട്രെയിനുകളെ ഒരേ കോഡിലേക്കു കൊണ്ടുവരുന്നതിനു വേണ്ടിയാണു വീണ്ടും പഴയ നമ്പറുകൾ തിരികെ കൊണ്ടുവരുന്നത് എന്നാണു റെയിൽവേ പറയുന്നത്.

5 എന്ന നമ്പറിൽ തുടങ്ങുന്നതു പാസഞ്ചർ, ഒന്ന് നമ്പറിൽ തുടങ്ങുന്നത് എക്സ്പ്രസ്, രണ്ടിൽ തുടങ്ങുന്നതു സൂപ്പർ ഫാസ്റ്റ്, ആറിൽ തുടങ്ങുന്നതു മെമു എന്നിങ്ങനെയായിരുന്നു മുൻപത്തെ ട്രെയിൻ നമ്പർ ക്രമീകരണം കോവിഡിനു ശേഷം നമ്പറുകൾ പൂജ്യത്തിൽ തുടങ്ങുന്ന വിധത്തിൽ മാറ്റുകയും പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസുകളാക്കുകയും ചെയ്തിരുന്നു.പുതിയ പട്ടികയിൽ 144 പാസഞ്ചർ ട്രെയിനുകളും 148 മെമു ട്രെയിനുകളും ഉൾപ്പെടുന്നു. ട്രെയിൻ നമ്പറിൽ മാത്രമാണു മാറ്റം വരുത്തുമെന്ന് അറിയിച്ചിട്ടുള്ളത്. സമയത്തിൽ മാറ്റമുണ്ടാകില്ല എന്നാണു സൂചന. ജനുവരി മാസത്തിൽ പഴയ നമ്പറുകൾ പ്രാബല്യത്തിൽ വരുമെന്നാണു സതേൺ റെയിൽവേ അറിയിച്ചിട്ടുള്ളത്.

ജില്ലയിലെ നമ്പർ മാറ്റം വരുന്ന ട്രെയിനുകൾ. (ബ്രാക്കറ്റിൽ ഒഴിവാക്കിയ നമ്പർ)
56623 (06495)
തൃശൂർ- ഷൊർണൂർ എക്സ്പ്രസ്

56624 (06497) 
ഷൊർണൂർ -തൃശൂർ എക്സ്പ്രസ്

56605 (06461)
ഷൊർണൂർ - തൃശൂർ എക്സ്പ്രസ്

66319 (06017)
ഷൊർണൂർ - എറണാകുളം മെമു

66320 (06018)
എറണാകുളം -ഷൊർണൂർ മെമു

66609 (06797)
പാലക്കാട് - എറണാകുളം മെമു

66610 (06798)
എറണാകുളം -പാലക്കാട് മെമു

56322 (06466)
നിലമ്പൂർ റോഡ് - ഷൊർണൂർ എക്സ്പ്രസ്

56323 (06467)
ഷൊർണൂർ -നിലമ്പൂർ റോഡ് എക്സ്പ്രസ്

56600 (06456)
കണ്ണൂർ -ഷൊർണൂർ എക്സ്പ്രസ്

56601 (06454)
കോഴിക്കോട് -ഷൊർണൂർ എക്സ്പ്രസ്

56602 (06455)
ഷൊർണൂർ - കോഴിക്കോട് എക്സ്പ്രസ്

56603 (06459)
കോയമ്പത്തൂർ -ഷൊർണൂർ എക്സ്പ്രസ്

56604 (06458)
ഷൊർണൂർ - കോയമ്പത്തൂർ എക്സ്പ്രസ്

56605 (06461)
ഷൊർണൂർ - തൃശൂർ എക്സ്പ്രസ്

56607 (06471)
പാലക്കാട് - നിലമ്പൂർ റോഡ് എക്സ്പ്രസ്

56608 (06464)
നിലമ്പൂർ റോഡ് - പാലക്കാട് എക്സ്പ്രസ്

56609 (06465)
ഷൊർണൂർ -നിലമ്പൂർ റോഡ് എക്സ്പ്രസ്

56610 (06468)
നിലമ്പൂർ റോഡ് -ഷൊർണൂർ എക്സ്പ്രസ്

56611 (06473)
ഷൊർണൂർ -നിലമ്പൂർ റോഡ് എക്സ്പ്രസ്

56612 (06470)
നിലമ്പൂർ റോഡ് -ഷൊർണൂർ എക്സ്പ്രസ്

56613 (06475)
ഷൊർണൂർ - നിലമ്പൂർ റോഡ് എക്സ്പ്രസ്

56614 (06474)
നിലമ്പൂർ റോഡ് -ഷൊർണൂർ എക്സ്പ്രസ്

56623 (06495)
തൃശൂർ -ഷൊർണൂർ എക്സ്പ്രസ്

56624 (06497)
ഷൊർണൂർ - തൃശൂർ എക്സ്പ്രസ്

66323 (06024)
കണ്ണൂർ -ഷൊർണൂർ മെമു

66324 (06023)
ഷൊർണൂർ -കണ്ണൂർ മെമു

66603 ( 06805)
കോയമ്പത്തൂർ -ഷൊർണൂർ മെമു

66604 (06804)
ഷൊർണൂർ - കോയമ്പത്തൂർ മെമു

66605 (06807)
കോയമ്പത്തൂർ പാലക്കാട് മെമു

66606 (06806)
പാലക്കാട് ടൗൺ - കോയമ്പത്തൂർ മെമു

66607 (06819)
ഈറോഡ് - പാലക്കാട് മെമു

66609 (06797)
പാലക്കാട് - എറണാകുളം മെമു

66610 (06798)
എറണാകുളം പാലക്കാട് മെമു

English Summary:

Southern Railway is reinstating the original numbers of 288 trains from January 1st, following a temporary change during the Covid period. This change will impact 86 trains operating in Kerala, including 34 in Palakkad district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com