ADVERTISEMENT

അടൂർ∙ ഹൈസ്കൂൾ ജംക്‌ഷൻ ഭാഗത്തെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ വാഹനമിടിച്ചു തകർത്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇവിടെ പകരം ക്യാമറ സ്ഥാപിച്ചില്ല. 2023 മേയിലാണു ക്യാമറ ലോറി ‌ഇടിച്ചു തകർത്തത്. ക്യാമറയ്ക്കു കേടുപാടു സംഭവിക്കുകയും ക്യാമറ സ്ഥാപിച്ചിരുന്ന തൂൺ നടുക്കുവച്ച് ഒടിയുകയും ചെയ്തിരുന്നു. തൂണിൽ സ്ഥാപിച്ചിരുന്ന ക്യാമറ മോട്ടർവാഹനവകുപ്പ് എടുത്തു കൊണ്ടുപോയെങ്കിലും പകരം ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇതു സംബന്ധിച്ചു കേസുള്ളതിനാൽ അതു തീർപ്പാക്കിയ ശേഷമേ പുതിയ ക്യാമറ സ്ഥാപിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കൂയെന്നാണു ബന്ധപ്പെട്ട അധികൃതർ പറയുന്നത്. 

കെപി റോഡും എംസി റോഡും സംഗമിക്കുന്ന സ്ഥലമെന്നതിനാലാണു ഹൈസ്കൂൾ ജംക്‌ഷനിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. എന്നാൽ ഇതു പ്രവർത്തന സജ്ജമാകും മുൻപേ വാഹനമിടിച്ചു തകർന്നതിനാൽ ഈ സ്ഥലം ഇപ്പോൾ ക്യാമറ നിരീക്ഷണത്തിലല്ല. രണ്ടു റോഡുകൾ സംഗമിക്കുന്ന സ്ഥലമായതിനാൽ ഇവിടെ എപ്പോഴും വാഹനാപകടങ്ങളും ഉണ്ടാകാറുണ്ട്. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് ഇവിടെ അപകടങ്ങൾ കൂടാൻ കാരണം. ക്യാമറ ഉണ്ടായിരുന്നെങ്കിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തി പിഴ ചുമത്താൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോഴതിനു കഴിയാത്ത സ്ഥിതിയായതിനാൽ ഗതാഗത നിയമലംഘനങ്ങൾ ഇവിടെ കൂടി വരികയാണ്.

English Summary:

A year after a vehicle collision destroyed an AI traffic camera at Adoor's busy High School Junction, authorities have yet to replace it. The delay, attributed to an ongoing legal case, leaves the accident-prone intersection without crucial surveillance, raising concerns about road safety and increasing traffic violations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com