ADVERTISEMENT

തിരുവനന്തപുരം ∙ ഓർമകളുടെ മഴ പെയ്തിറങ്ങിയ പഴയ വിദ്യാലയത്തിൽ കനി കുസൃതി വിതുമ്പി. കാൻ ചലച്ചിത്ര മേളയിലെ പുരസ്കാര ജേതാവു കൂടിയായ കനി കുസൃതിയെ ആദരിക്കുന്ന ചടങ്ങാണ് ഓർമക്കൂടാരമായത്. കനി കുസൃതി പഠിച്ച പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിലായിരുന്നു അനുമോദനം.  ഈ സ്കൂളാണ് തനിക്ക് അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്നുനൽകിയതെന്ന് കനി കുസൃതി പറഞ്ഞപ്പോൾ വൻ കരഘോഷം. സംസ്‌കൃത നാടകത്തിലൂടെ ഈ മേഖലയിൽ എത്താൻ പ്രേരിപ്പിച്ച അധ്യാപിക ചന്ദ്രിക ഉൾപ്പെടെയുള്ളവർ കനിയുമായുള്ള ഓർമകൾ പങ്കുവച്ചു. 

കാൻ മേളയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, മുറിച്ച തണ്ണിമത്തൻ മാതൃകയിലുള്ള ബാഗുമായെത്തിയ കനിക്ക്, സ്‌കൂൾ അധികൃതർ മുറിച്ച തണ്ണിമത്തന്റെ രൂപത്തിലുള്ള ഫലകമാണ് സമ്മാനിച്ചത്.  സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന സിനിമയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ തന്മയ സോളും കനിയോടൊപ്പം വേദി പങ്കിട്ടു. സ്കൂൾ പിടിഎയും ജീവനക്കാരുടെ കൗൺസിലും വിദ്യാർഥി സമൂഹവും പൂർവ അധ്യാപക വിദ്യാർഥി സംഘടനകളും ചേർന്നാണ് ആദരിച്ചത്. വി.കെ പ്രശാന്ത് എംഎൽഎ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com