മിണ്ടിയാൽ അഹങ്കാരി, മിണ്ടാതിരുന്നാൽ റബർ സ്റ്റാംപ്; ഇതാണോ മേയറോടുള്ള കാഴ്ചപാട്: ആര്യ രാജേന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ മിണ്ടിയാൽ അഹങ്കാരി, മിണ്ടാതിരുന്നാൽ റബർ സ്റ്റാംപ്. ഇതാണോ മേയറോടുള്ള നിങ്ങളുടെ കാഴ്ചപാടെന്ന് മേയർ ആര്യാ രാജേന്ദ്രന്റെ ചോദ്യം. രക്ഷാ പ്രവർത്തനത്തിൽ റെയിൽവേ സഹകരിക്കാതിരുന്നത് മനുഷ്യത്വം ഇല്ലാത്തതു കൊണ്ടാണെന്നും കോർപറേഷനും സർക്കാർ സംവിധാനങ്ങളും പങ്കെടുത്തത് മനുഷ്യത്വം ഉള്ളതു കൊണ്ടാണെന്നും മേയർ പറഞ്ഞു.
തോട്ടിൽ മാലിന്യം തള്ളുന്നതു തടയാൻ ജീവനക്കാരുടെ സെൽ
7 വാർഡുകളിലൂടെ കടന്നുപോകുന്ന തോട്ടിൽ മാലിന്യം തള്ളുന്നതും ശുചിമുറി മാലിന്യം ഒഴുക്കുന്നതും തടയാൻ ജീവനക്കാരുടെ സെൽ രൂപീകരിച്ചതായി മേയർ എസ്. ആര്യ രാജേന്ദ്രൻ അറിയിച്ചു. ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ഓരോ 6 മാസം കൂടുമ്പോഴും മെഡിക്കൽ ക്യാംപ് നടത്താനും ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ വിദഗ്ധ പരിശീലനം നൽകാനൂം തീരുമാനിച്ചതായും മേയർ അറിയിച്ചു.