ADVERTISEMENT

കഴക്കൂട്ടം∙ അതീവ സുരക്ഷ മേഖലയായ തുമ്പ വിഎസ്എസ്‌സി റോക്കറ്റ് ലോഞ്ചിങ് ഏരിയയ്ക്കു സമീപം അടിഞ്ഞു കയറിയ സിലിണ്ടർ ആകൃതിയിലുള്ള വസ്തു ഏറെ നേരം സുരക്ഷ ഭീഷണി പരത്തി. തുമ്പ പൊലീസ്, വിഴിഞ്ഞം കോസ്റ്റൽ പൊലീസ് , ബോംബ് സ്ക്വാഡ്, ശ്വാന സ്ക്വാഡ് എന്നിവയും വിഎസ്എസ്‌സിയിലെ സുരക്ഷാ വിഭാഗവും പരിശോധന നടത്തി സുരക്ഷാ ഭീഷണി ഇല്ലെന്ന് ഉറപ്പ് വരുത്തി. ഏതോ കപ്പലിൽ നിന്നും അടർന്നു മാറിയ ഭാഗം കരയിൽ അടിഞ്ഞതാണെന്നും അപകട ഭീഷണി ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. കപ്പലുകൾ കുട്ടി മുട്ടാതിരിക്കാനായി ഘടിപ്പിച്ചിട്ടുള്ള റബർ കവചം (ഫൈൻഡർ) ആണെന്ന് പൊലീസ്. ഇന്നലെ രാവിലെ ആണ് റബറിൽ വായു നിറച്ച ഫൈൻഡർ കണ്ടെത്തിയത്. സുരക്ഷാ ഭീഷണി ഇല്ലാത്തതിനാൽ ഫൈൻഡർ കടൽക്കരയിൽ തന്നെ കിടക്കുകയാണ്.

English Summary:

A suspected security threat near the Thumba VSSC rocket launch site in Kerala turned out to be a harmless rubber fender from a ship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com