കന്യാകുമാരിയിൽ കടലിനു കുറുകെ കണ്ണാടിപ്പാലം; 37 കോടി രൂപ ചെലവ്: ഉദ്ഘാടനം ഡിസംബറിൽ
Mail This Article
×
കന്യാകുമാരി ∙ കടലിൽ വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ചു നിർമിക്കുന്ന കണ്ണാടിപ്പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. ഡിസംബറിൽ ഉദ്ഘാടനമാണു ലക്ഷ്യം.പാലം പൂർത്തിയാകുന്നതോടെ വിവേകാനന്ദപ്പാറയിൽ നിന്നു നടന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് എത്താൻ കഴിയും. 37 കോടി രൂപ ചെലവിൽ 77 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് നടപ്പാലം സ്ഥാപിക്കുക.തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ചെന്നൈയിലെ വിഎംഇ പ്രീകാസ്റ്റ് പ്രോഡക്ട്സ് കമ്പനിക്കാണ് നിർമാണച്ചുമതല. ഇരുഭാഗത്തെയും ബന്ധിപ്പിച്ച് സ്റ്റീൽ മേൽക്കൂര സ്ഥാപിക്കുന്ന പണികളാണ് നടക്കുന്നത്.തുടർന്ന് സ്റ്റീൽ പ്ലാറ്റ്ഫോം സ്ഥാപിച്ച് ഗ്ലാസ് പാളികൾ സ്ഥാപിക്കും.
English Summary:
A stunning new glass walkway connecting the Vivekananda Rock Memorial and the Thiruvalluvar Statue in Kanyakumari, India is nearing completion and set to open in December. This architectural marvel offers breathtaking sea views and a unique way to experience two iconic landmarks.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.