ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തിലെ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇന്നലെ പ്രാബല്യത്തിൽ വന്ന ഷെഡ്യൂൾ 2025 മാർച്ച് 25 വരെ തുടരും. പ്രതിവാര രാജ്യാന്തര സർവീസുകൾ 302ൽ നിന്ന് 314 ആകും. ജസീറ കുവൈത്തിലേക്ക് ആഴ്ചയിൽ 2 സർവീസ് ആരംഭിക്കും.പ്രതിവാര രാജ്യാന്തര സർവീസുകൾ: അബുദാബി–74, ഷാർജ– 56, ദുബായ്– 28, മസ്കത്ത്–28, ക്വാലലംപുർ– 22, ദോഹ– 20, ബഹ്റൈൻ– 18, സിംഗപ്പൂർ– 14, മാലി– 16, ദമാം– 14, കുവൈത്ത്– 10, കൊളംബോ– 8, ഹാനിമാധു – 4, റിയാദ്– 2. സമീപകാലത്ത് ആരംഭിച്ച റിയാദ് സർവീസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. റിയാദ് സർവീസ് കൂട്ടുന്നതും പരിഗണനയിലുണ്ട്.

പ്രതിവാര ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം 400ൽ നിന്നു 446 ആകും. ഇൻഡിഗോ പുണെ സർവീസിനു പുറമേ അഹമ്മദാബാദ് സർവീസും ആരംഭിക്കും. മംഗളൂരു, ലക്നൗ എന്നിവിടങ്ങളിലേക്കു വൺ സ്റ്റോപ് സർവീസുകൾ വരും. ബെംഗളൂരു, കണ്ണൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും.പ്രതിവാര ആഭ്യന്തര സർവീസുകൾ– ബെംഗളൂരു– 156, ചെന്നൈ– 86, ഡൽഹി– 56, ഹൈദരാബാദ്– 56, മുംബൈ– 42, കണ്ണൂർ– 14, കൊച്ചി– 14, പുണെ– 14, അഹമ്മദാബാദ്– 8. വേനൽക്കാല ഷെഡ്യൂളിനെക്കാൾ 8.2 % സർവീസുകളുടെ വർധനയാണു ശീതകാല ഷെഡ്യൂളിലുള്ളത്. ബെംഗളൂരുവിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം 12 ആയും ചെന്നൈയിലേക്കുള്ളത് ആറായും ഉയരുമെന്ന് അധികൃതർ പറഞ്ഞു.

English Summary:

Thiruvananthapuram Airport has released its latest winter flight schedule, effective immediately until March 25, 2025. The new schedule introduces several changes to international flight routes, providing travelers with more options for reaching Kerala. Read on to discover the details of the new schedule and plan your next trip!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com