ADVERTISEMENT

തിരുവനന്തപുരം∙ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണെന്നും അതിനു മുൻകയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും നടി ഷീല. രാജ്യാന്തര ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ശിൽപശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ.ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്രമേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ വിമർശനമുണ്ടായെങ്കിലും പടയാളിപ്പോലെ അദ്ദേഹം പക്വതയോടെ പ്രതിരോധിച്ചു നിൽക്കുന്നു. കേരളം മുത്തു പതിപ്പിച്ച കിരീടവുമായാണ് പിണറായി വിജയനെ ഭരണത്തിലേറ്റിയത്. അത് യഥാർഥത്തിൽ മുൾക്കിരീടമാണെന്ന് മുഖ്യമന്ത്രിക്കു മാത്രമേ അറിയൂ എന്നും ഷീല പറഞ്ഞു. മൺമറഞ്ഞ നടീനടന്മാർക്ക് അവരുടെ മരണവേളയിൽ നൽകുന്ന ആദരം അഭിനന്ദനാർഹമാണ്.

എന്നാൽ ജീവിച്ചിരിക്കുന്ന സമയത്തുതന്നെ അംഗീകാരങ്ങൾ നൽകാനും ആദരിക്കാനും തയാറാകണം– ഷീല പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിങ് ദുംഗാർപൂർ , സംവിധായകൻ സയ്യിദ് മിർസ, നടി ജലജ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ, ഡേവിഡ് വാൽഷ് തുടങ്ങിയവർ പങ്കെടുത്തു. സിനിമ ചരിത്രകാരൻ എസ്.തിയോടർ ഭാസ്‌കരനെ സമഗ്രസംഭാവന പുരസ്‌കാരം നൽകി ആദരിച്ചു. 14 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് ശിൽപശാല. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 67 പേർ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്‌സുമാണ്.

English Summary:

Actress Sheela hailed the appointment of the Justice Hema Committee as a transformative initiative in Malayalam cinema, appreciating Chief Minister Pinarayi Vijayan's efforts. During the International Film Preservation Workshop, Sheela emphasized the need for recognizing artists during their lifetime. Esteemed speakers and film historians attended the event, which will run until the 14th of the month at Vailoppilly Sanskriti Bhavan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com