ADVERTISEMENT

കഴക്കൂട്ടം∙  തുമ്പ തീരത്തെ മ‌ണലിൽ ഉറച്ച ബാർജിനെ ഉയർത്തി കൊണ്ടു പോകാൻ ഇനിയും കഴിഞ്ഞിട്ടില്ല. അദാനി പോർട്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മണ്ണുമാന്തി കൊണ്ടു വന്ന് ബാർജ് താണ ഭാഗത്തു നിന്നും മണ്ണു മാറ്റി കരയിലേക്കു വലിച്ചു കയറ്റാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം ലഭിച്ചില്ല. കൂടുതൽ യന്ത്രങ്ങൾ വരുത്തി ബാർജിനെ ഉയർത്തി കൊണ്ടു പോകാനുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചെങ്കിലും പുരോഗതിയില്ല.

ബാർജ് ഉയർത്താനുള്ള യന്ത്രം കൊച്ചി തുറമുഖത്തു നിന്നും കൊണ്ടു വരുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. 50 മീറ്ററോളം നീളം വരുന്ന ബാർജിന്റെ ഭാഗം കരയോടു കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. ബാർജ് ഇതേ പടി മണലിൽ താഴ്ന്നു കിടന്നാൽ കൂടുതൽ മണൽ അടിഞ്ഞു കയറി തുരുത്തു പോലുള്ള ഭാഗം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇങ്ങനെ വന്നാൽ ഉൾക്കടൽ വഴി പോകുന്ന കപ്പലുകൾ ദിശ തെറ്റി കരയിലേക്കു ഇടിച്ചു കയറാനുള്ള സാധ്യതയുണ്ടാകുമെന്നും വിദഗ്ധർ പറയുന്നുണ്ട്.

5 ാം തീയതി പുലർച്ചെ 3 മണിയോടെയാണ് തുമ്പ പള്ളിക്കു സമീപം തീരക്കടലിൽ ബാർജ് എത്തിയത്. രാവിലെ ബാർജിന്റെ 20 ശതമാനം കടലിൽ മുങ്ങിയ നിലയിൽ ആയിരുന്നു. രാത്രി ആയപ്പോൾ കൂടുതൽ ഭാഗം മണലിൽ താണു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു വേണ്ട കല്ലുകൾ കയറ്റി കൊണ്ടു പോകാനും പെരുമാതുറ അഴിമുഖത്തിന്റെ ആഴം കൂട്ടാനുമായി കൊണ്ടു വന്ന ബാർജ് കേടായി ഏതാനും മാസങ്ങളായി മുതലപ്പൊഴിയിൽ കിടന്നിരുന്നു.

കഴിഞ്ഞ ഒക്ടോബർ 12ന് മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ബാർജിനെ ഏറെ ബുദ്ധിമുട്ടിയാണ് അവിടെ നിന്നും നീക്കിയത്. രാത്രി ഉരുക്കു വടം ഉപയോഗിച്ച് കെട്ടി വലിച്ച് വിഴിഞ്ഞത്തേക്കു കൊണ്ടു പോകവേയാണ് വടം പൊട്ടി തുമ്പ തീരത്തിനു സമീപം എത്തിയത്. 40 തോളം കമ്പ വലകൾ (കരമടി) ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികൾ ഇവിടെയുണ്ട്. ബാർജ് തീരക്കടലിൽ മുങ്ങി താണാൽ തങ്ങളുടെ വള്ളത്തിനും വലയ്ക്കും കേടുപാടുകൾ പറ്റും എന്ന് മത്സ്യ തൊഴിലാളികളും പറയുന്നു.

English Summary:

A barge remains stuck on the shores of Thumba in Kazhakoottam after running aground. Despite efforts to dislodge the vessel using excavators and remove sand, it remains grounded. Adani Port officials are involved in the ongoing salvage operation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com