ADVERTISEMENT

തിരുവനന്തപുരം∙ ഓരോ ഗതാഗത നിയമ ലംഘനത്തിനും ഡ്രൈവിങ് ലൈസൻസിൽ ‘ബ്ലാക്ക് പഞ്ചിങ്’ പതിപ്പിക്കുന്നത് പരിഗണനയിലാണെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ.  ബ്ലാക്ക് പഞ്ചുകൾ നിശ്ചിത എണ്ണം എത്തുന്നതോടെ ലൈസൻസ് സ്വയം റദ്ദാകും. ഇതോടെ തുടർച്ചയായ നിയമലംഘനങ്ങൾ തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിച്ച്, ജിയോ ഫെൻസിങ് വഴി  നിരീക്ഷിച്ച് അമിതവേഗം കണ്ടെത്തി നടപടിയെടുക്കും.

നിയമസഭാ പുസ്തകോത്സവത്തിൽ ‘യുവതലമുറയും ഗതാഗത നിയമങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  സ്വകാര്യ ബസുകളിലെ വിദ്യാർഥി കൺസഷനു മൊബൈൽ ആപ് നിലവിൽ വരും. ‘റോഡ് കയ്യേറി  കച്ചവടങ്ങൾ, അനധികൃത പാർക്കിങ് എന്നിവ കർശനമായി തടയും.  ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചപ്പോൾ പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരിൽ ഭൂരിപക്ഷവും വിജയിച്ചിരുന്ന  സ്ഥാനത്ത് ടെസ്റ്റ് കാര്യക്ഷമമായതോടെ വിജയം 50% ആയി കുറഞ്ഞു’ മന്ത്രി ചൂണ്ടിക്കാട്ടി.

English Summary:

Black punching system for driving licenses is being considered in Kerala. This new system, along with stricter enforcement and technological advancements, aims to improve road safety and reduce traffic violations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com