ജനക്കൂട്ടം ആർപ്പുവിളിച്ചു; രാമൻ വന്നു; ‘പൂരം’ രാമന്റടുത്തു വന്നു
Mail This Article
×
തൃശൂർ ∙ ‘രാമൻ, രാമൻ...’ എന്ന വിളികൾക്കൊപ്പം തെക്കേ ഗോപുരം കടന്നെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൊഴുകൈകളോടെ എതിരേറ്റ് ആനപ്രേമികൾ. പതിവുതെറ്റിക്കാരെ രാജകീയമായി തന്നെയായിരുന്നു രാമന്റെ വരവും പോക്കും. വടക്കുന്നാഥനെ വണങ്ങാൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പടിഞ്ഞാറേ ഗോപുരം കടന്നപ്പോഴും തിരിച്ചു തെക്കേ ഗോപുരം വഴി പുറത്തിറങ്ങിയപ്പോഴും പുറത്ത് ജനക്കൂട്ടം ആർപ്പുവിളിച്ചു. ഇലഞ്ഞിത്തറ മേളത്തിനായി കാത്തിരുന്നവരും രാമന്റെ വരവുകണ്ട് ആവേശഭരിതരായി. തെക്കേ ഗോപുരം തുറന്ന് പൂരവിളംബരം നടത്താറുള്ള രാമനെ കാണാത്ത പരിഭവമെല്ലാം തീർത്തായിരുന്നു ആരാധകർ രാമനെ യാത്രയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.