ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡിൽ പാർശ്വഭിത്തി നിർമിക്കുന്ന കോട്ടപ്പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നു ആക്ഷേപം. കോട്ടപ്പുറം പാലത്തിനു വടക്കു ഭാഗത്തു കിഴക്കേ വശത്താണ് പാർശ്വ ഭിത്തി നിർമിക്കുന്നത്. ഇതിനു വേണ്ടി നിലവിലുള്ള റോഡരികിൽ മണ്ണു മാന്തി ഉപയോഗിച്ചു കുഴിയെടുത്തിരിക്കുകയാണ്. ദേശീയപാതയിൽ എറണാകുളം - കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ ആയിരക്കണക്കിനു വാഹനങ്ങൾ അമിത വേഗത്തിൽ പായുന്ന പ്രദേശമാണ്. എന്നാൽ, റോഡ് നിർമാണ സ്ഥലത്തു ഗതാഗതം നിയന്ത്രിക്കാനോ സുരക്ഷയൊരുക്കാനോ ജീവനക്കാരില്ല.

റോഡിൽ നിന്നു 20 അടി താഴെയാണ് പാർശ്വ ഭിത്തി കെട്ടി ഉയർത്തുന്നത്. ഇവിടെ മണ്ണ് പൂർണമായും നീക്കിയതിനാൽ റോഡിൽ നിന്നു ടാറിങ് ഉൾപ്പെടെ താഴേക്ക് ഇരിക്കുകയാണ്. മഴ പെയ്തതോടെ ഇന്നലെയും റോഡ് കുഴിയിലേക്ക് ഇടിഞ്ഞു. റോഡരികിലൂടെ വാഹനങ്ങൾ പോകുമ്പോഴും റോഡ് താഴേക്ക് ഇരിക്കുന്നുണ്ട്. വൻ അപകട സാധ്യതതയാണുള്ളത്. ജീവനക്കാർ ഉത്തരവാദിത്വമില്ലാതെ ജോലി തുടരുകയാണെന്നു നാട്ടുകാർ ആരോപിച്ചു.എറണാകുളം - തൃശൂർ ജില്ലാ അതിർത്തി പ്രദേശമായ കോട്ടപ്പുറം ടോളിനു സമീപം ദേശീയപാത നിർമിക്കുന്നത് ഓറിയന്റൽ ഇൻഫ്രാസ്ട്രക്ടർ കമ്പനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com