ADVERTISEMENT

പെരുമ്പിലാവ് ∙ ജനവാസമേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം കൂടിയതോടെ മുന്നറിയിപ്പുമായി പാമ്പു സംരക്ഷകർ. രാത്രി സമയങ്ങളിൽ വീടിന്റെ പുറത്തേക്ക് ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നു ഇവർ പറയുന്നു. പാമ്പ് സംരക്ഷകൻ രാജൻ പെരുമ്പിലാവ് ഈ മാസം മാത്രം 14 പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ടു. പ്രബീഷ് ഗുരുവായൂർ പിടികൂടിയത് ഇരുപതോളം പാമ്പുകളെയാണ്. എല്ലാം കടുത്ത വിഷമുള്ള മൂർഖൻ, അണലി തുടങ്ങിയവ. കോഴി, അലങ്കാര പക്ഷികൾ തുടങ്ങിയവയുടെ കൂട്ടിൽ നിന്നും വീടുകളുടെ സമീപത്തു നിന്നുമാണു ഭൂരിഭാഗത്തിനെയും പിടിച്ചത്. മാലിന്യങ്ങളിൽ വളരുന്ന എലികൾ, തവളകൾ തുടങ്ങിയവയെ ലക്ഷ്യം വച്ചാണ് ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.

മാർച്ച് ഏപ്രിൽ മാസങ്ങളിൽ മുട്ട വിരിഞ്ഞു പുറത്തെത്തിയ പാമ്പുകളാണു മഴക്കാലമായതോടെ ഇര തേടി അലയുന്നത്. അന്തരീക്ഷത്തിൽ തണുപ്പു വർധിച്ചത് തുറസ്സായ സ്ഥലങ്ങളിലേക്ക് ഇവ എത്താൻ പ്രേരണയായി. ഹെൽമറ്റ്, ഷൂസ്, ചെടിച്ചട്ടി, പൈപ്പുകളുടെ അരികുകൾ, ചവിട്ടുപടി തുടങ്ങിയവയിൽ ഇവയുടെ സാന്നിധ്യം കണ്ടേക്കാം. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുകയും വീടിന്റെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുകയും വേണം.

English Summary:

Conservationists Warn Residents About Increased Snake Activity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com