ADVERTISEMENT

ആമ്പല്ലൂർ ∙ അടിപ്പാത നിർമാണത്തിനായി സർവീസ് റോഡിൽകൂടി അറ്റകുറ്റപ്പണികൾ നടത്തിയതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. അരമണിക്കൂർ വരെ വാഹനങ്ങൾക്ക് വരിയിൽ കിടക്കേണ്ടി വന്നു. ആംബുലൻസുകൾ ഉൾപ്പെടെ അവശ്യ സർവീസുകളും ആമ്പല്ലൂർ കടക്കാൻ ബുദ്ധിമുട്ടി. അടിപ്പാത നിർമാണം നടക്കുന്ന ജംക്​ഷനിൽ ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും സർവീസ് റോഡിലുമാണ് പലയിടത്തായി ഇന്നലെ കോൺക്രീറ്റിങ് നടത്തിയത്. വൈകിട്ടോടെ ഗതാഗതക്കുരുക്ക് കുറഞ്ഞു. ഇതിനിടെ തൃശൂർ ഭാഗത്തേക്കുള്ള ദേശീയപാത അടച്ചിട്ട് എൻഎച്ച്എഐയുടെ രൂപരേഖ തയാറാക്കൽ തുടരുകയാണ്.

അടിപ്പാത നിർമാണത്തിന്റെ പേരിൽ ദേശീയപാത അടച്ചിട്ടിട്ട് 2 മാസത്തിലേറെയായി. വിഷയത്തിൽ സാധാരണക്കാർക്കും യാത്രക്കാർക്കും മാത്രമാണ് പ്രതിഷേധം. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷികളും ജില്ലാ ഭരണകൂടവും കാര്യക്ഷമമായി ഇടപെടുകയോ ചോദ്യം ചെയ്യുകയോ ഇല്ലാത്തതിനാൽ എൻഎച്ച്എഐയും കരാർ കമ്പനിയും രൂപരേഖ തയാറക്കൽ ഇനിയും തുടരുമെന്നാണ് നാട്ടുകാരുടെ ആരോപണം. 2 മാസത്തിലേറെയായി ദേശീയപാത അടച്ചിടുകയല്ലാതെ അടിപ്പാത നിർമാണം മുന്നോട്ടുപോകാത്തതാണ് പ്രതിഷേധത്തിന് കാരണം.

English Summary:

Traffic congestion brought the National Highway in Amballur to a standstill as underpass construction caused significant delays. Locals are protesting the lack of progress on the project, which has severely impacted daily life and essential services for over two months.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com