അപകട ഭീഷണി ഉയർത്തി വൈദ്യുത പോസ്റ്റ്: മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം
Mail This Article
×
കല്ലോടി ∙ ടൗണിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽ പലവട്ടം പെടുത്തിയിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ കാലവർഷത്തിൽ കല്ലോടി ഒരപ്പ് റോഡിൽ ഉണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മണ്ണിടിഞ്ഞതിനെ തുടർന്ന് അപകടത്തിൽ ആയിരുന്നു. തുടർന്നാണ് കല്ലോടി ടൗണിൽ തന്നെയുള്ള ഈ പോസ്റ്റ് ചെരിഞ്ഞത്. പോസ്റ്റ് നിവർത്തി വലിച്ച് കെട്ടാൻ സ്റ്റേവയർ കൊടുക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്.
English Summary:
A leaning electric post in Kallodi town, Kerala, has sparked safety concerns among residents, who claim inaction by KSEB despite repeated appeals. The situation mirrors a previous incident on Kallodi-Orapp road where a post collapsed due to soil erosion. Lack of space for proper stay wire support amplifies the risk posed by the leaning post.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.