ജെഇഇ മെയിൻ: നൂറിന്റെ മികവിൽ രാജ്യത്തെ രണ്ടാമനായി മലയാളി
Mail This Article
×
ജെഇഇ മെയിൻ പരീക്ഷയിൽ 100 പെർസെന്റൈൽ സ്കോർ നേടിയവരിൽ മലയാളിയും. ഇരിട്ടി വെളിമാനം പൂവ്വക്കുളം മാർട്ടിന്റെയും ലിനിയുടെയും രണ്ടാമത്തെ മകനായ കെവിൻ മാർട്ടിൻ (17) ആണ് 11 ലക്ഷത്തിലധികം കുട്ടികളെഴുതിയ പരീക്ഷയിൽ 100 പെർസെന്റൈൽ മാർക്കോടെ രാജ്യത്തെ തന്നെ രണ്ടാമനായത്.
ബെംഗളൂരു ജയനഗറിലെ നെഹ്റു സ്മാരക വിദ്യാലയത്തിലെ 12–ാം ക്ലാസ് വിദ്യാർഥിയാണു കെവിൻ. എൻടിഎസ്ഇ, കെവിപിവൈ എന്നീ സ്‌കോളർഷിപ്പുകളും സ്വന്തമാക്കിയ കെവിൻ സയൻസ് ഒളിംപ്യാഡിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ഐഐടി ദേശീയതലത്തിൽ നടത്തിയ ടെക്‌നത്തലൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെവിൻ നാസ സന്ദർശനത്തിനുള്ള തയ്യാറെടുപ്പിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.