നേരമ്പോക്കിന് ചൂണ്ടയിട്ടു; വിദേശജോലി ഉപേക്ഷിച്ച് സെബിൻ
Mail This Article
പഠിച്ചത് എം.എസ്സി. ഇലക്ട്രോണിക്സ്, തൊഴിൽ മീൻപിടുത്തം, സ്വന്തമായി ഒരു യൂട്യൂബ് ചാനൽ അതാണ് കോട്ടയം കുടമാളൂരുകാരൻ സെബിൻ സിറിയക്. എം.എസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സെബിൻ കാനഡയിലേക്ക് പറക്കാനൊരുങ്ങി നിൽക്കവെയാണ് ഒരു നേരമ്പോക്കിനായി ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ പകർത്തി ഇന്റർനെറ്റിലിട്ടത്. കിട്ടിയത് മികച്ച പ്രതികരണം അന്നു തോന്നിയ ആശയം കാനഡയിലേക്കുള്ള പോക്ക് റദ്ദാക്കുന്നതിൽ വരെ സെബിനെ എത്തിച്ചു.
ഒരു വിനോദത്തിനപ്പുറം ചൂണ്ടയിടലിനെ തന്റെ തൊഴിലായി സമീപിക്കുകയാണ് സെബിൻ. പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഫിഷിങ്ങ് ഫ്രീക്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമസ്ഥനാണ് ഇന്ന് സെബിൻ. ചെറുമീൻ, വരാൽ, വാള തുടങ്ങി കേരളത്തിലെ വിവിധയിനം മീനുകളെ എങ്ങനെ പിടിക്കാമെന്ന് സെബിൻ തന്റെ വീഡിയോകളിൽ പങ്കുവയ്ക്കുന്നു. ചൂണ്ടയിടലിന്റെ വിവിധ വശങ്ങൾ തന്റെ വീഡിയോകളിൽ അവതരിപ്പിക്കുന്നു.
കേരളത്തിലങ്ങളോളം ഇങ്ങോളം മുംബൈ, മംഗലാപുരം തുടങ്ങി അന്യസംസ്ഥാനങ്ങളിലും ചുണ്ടക്കാരനായി യാത്ര ചെയ്തു കഴിഞ്ഞു സെബിൻ. വിദേശ ജോലി വേണ്ടെന്നു വച്ച് തന്റെ യൂട്യൂബ് ചാനൽ പ്രൊഫഷനാക്കിയപ്പോൾ വീട്ടുകാരും സെബിന് സപ്പോർട്ട്.
ഇപ്പോൾ ചൂണ്ടയിടൽ വീഡിയോകൾക്കപ്പുറം മറ്റ് മേഖലകളും ഉണ്ട് സെബിന്. താൻ പഠിച്ച ഇലക്ട്രോണിക്സിനപ്പുറം ചൂണ്ടയിടൽ പ്രോഫഷനിൽ നൂറു ശതമാനം വിജയം കണ്ടിരിക്കുകയാണ് സെബിൻ സിറിയക്.
English Summary: Success Story of Sebin Cyriac