40 ലക്ഷം രൂപയുടെ സ്‌കോളർഷിപ് സ്വന്തമാക്കി അനഘ; ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർഥികളിൽ ഒരാൾ...
Mail This Article
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പിലെ ഹൈഡ്രോകെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന പി.അനഘയ്ക്ക് രാജ്യാന്തര സ്‌കോളർഷിപ് ആയ ക്വാഡ് ഫെലോഷിപ് ലഭിച്ചു.
50,000 ഡോളർ (40 ലക്ഷം രൂപ) ആണ് ഫെലോഷിപ് തുക. ഇതു കൂടാതെ ക്വാഡിന്റെ ലക്ചർ ക്ലാസുകളിൽ പങ്കെടുക്കുന്നതിനും പ്രസ്തുത വിഷയങ്ങളിലെ ലോകോത്തര ശാസ്ത്രജ്ഞരോടും വിദഗ്ധരോടും സംവദിക്കുന്നതിനുമുള്ള അവസരവും ലഭിക്കും.
ഇന്ത്യയിൽനിന്ന് ഈ ഫെലോഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർഥികളിൽ ഒരാളാണ് പി.അനഘ. കണ്ണൂർ പുന്നാട് സ്വദേശികളായ വിജയന്റെയും സീമയുടെയും മകളാണ്.
ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ഈ രാജ്യങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്ക് അവരുടെ ബിരുദാനന്തര ബിരുദ പഠനത്തിനോ ഡോക്ടറേറ്റിനോ ഉള്ള സ്‌കോളർഷിപ്പാണ് ക്വാഡ് നൽകുന്നത്.
Content Summary : Anagha was awarded a scholarship worth 40 lakhs