സിപിഒ റാങ്ക് ലിസ്റ്റിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാമൻ; കൈനിറയെ സർക്കാർ ജോലിയുമായി അഖിൽ
Mail This Article
സുഹൃത്തുക്കളോടൊപ്പമുള്ള കംബൈൻഡ് സ്റ്റഡിയും തൊഴിൽവീഥിയിലെ പരീക്ഷാ പരിശീലനവുമാണ് ആർ.എൽ. അഖിലിനെ തിരുവനന്തപുരം (എസ്എപി) ജില്ലയിലെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഒന്നാമനാക്കിയത്. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ആരംഭിച്ച പിഎസ്‌സി പരീക്ഷാ പരിശീലനം അഖിലിനു കൈനിറയെ സർക്കാർ ജോലികൾ നേടിക്കൊടുത്തു.
Read Also : എഴുതിയ ആദ്യ പരീക്ഷയിൽ 4–ാം റാങ്ക്
സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റിലെ 11–ാം റാങ്ക് നേടിയ അഖിൽ കഴിഞ്ഞ ജനുവരി മുതൽ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 165–ാം റാങ്ക്, എൽഡിസി തൃശൂർ 242–ാം റാങ്ക് ലീഗൽ മെട്രോളജിയിൽ ഇൻസ്പെക്ടിങ് അസിസ്റ്റന്റ് 52–ാം റാങ്ക് എന്നിങ്ങനെ പോകുന്നു റാങ്ക് നേട്ടങ്ങൾ.
സബ് ഇൻസ്പെക്ടർ, അസി. ജയിലർ തസ്തികകളുടെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട് കായികക്ഷമതാ പരീക്ഷയും വിജയിച്ചിട്ടുണ്ട്. തൊഴിൽവീഥിയിലെ മാതൃകാ പരീക്ഷകൾ പരിശീലിച്ചത് പരീക്ഷ യിൽ ഉയർന്ന മാർക്ക് വാങ്ങാൻഏറെ പ്രയോജനപ്പെട്ടതായി അഖിൽ പറഞ്ഞു. എല്ലാ ലക്കത്തിലെയും കറന്റ് അഫയേഴ്സിൽനിന്നുള്ള ചോദ്യങ്ങളും പരിശീലിച്ചിരുന്നു. തിരുവനന്തപുരം ടാലന്റ് അക്കാദമിയിലായി രുന്നു പരിശീലനം. തിരുവനന്തപുരം മണ്ഡപത്തിൻകടവ് ചുരുളോട് അജിൻ ഭവനിൽ രവിയുടെയും ലതയുടെയും മകനാണ് ആർ.എൽ.അഖിൽ.
Content Summary : Success story of Akhil