ADVERTISEMENT

പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കു പ്രചോദനം പകരുന്നൊരു സക്സസ് ത്രില്ലറാണ് രാജേഷിന്റെ ജീവിതം. എൽഡിസിയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ സ്വപ്നവിജയങ്ങളുടെ സമ്പാദകനാണ് ആലപ്പുഴ ജില്ലയിലെ ചുനക്കര സ്വദേശിയായ ജെ.രാജേഷ് കുമാർ.

Read Also : ഒന്നാം റാങ്കോടെ സർക്കാർ ജോലി ; പരിഹാസങ്ങളെ പ്രചോദനമാക്കി ദേവി സ്വന്തമാക്കിയത് ഇഷ്ടജോലി

ബിരുദപഠനകാലത്തെ ലക്ഷ്യം ബാങ്ക് ജോലിയായിരുന്നു. പക്ഷേ, അതിനിടയിൽ രാജേഷിന്റെ സ്വപ്നം വ്യോമസേന ‘എയർലിഫ്റ്റ്’ ചെയ്തു! രണ്ടാം വർഷ ബിരുദവി ദ്യാർഥിയായിരിക്കെ എയർമാൻ വിജ്ഞാപനം കണ്ട് കൗതുകത്തിന് അപേക്ഷിച്ചു. വലിയ തയാറെടുപ്പില്ലാതെ എഴുതിയിട്ടും കന്നിപ്പരീക്ഷയിൽ വിജയം കൈപിടിച്ചു. പിന്നെ 20 വർഷം വ്യോമസേനയിൽ.

 

വിജയത്തിന്റെ പരമ്പര

 

സൈനികസേവനം പൂർത്തിയാക്കി 2017 മാർച്ചിൽ നാട്ടിലെത്തുമ്പോൾ എൽഡിക്ലാർക്ക് പരീക്ഷയ്ക്ക് 3 മാസം മാത്രം. പിഎസ്‌സി പരീക്ഷ എഴുതിയ പരിചയമോ പരിശീലനത്തിന്റെ പിൻബലമോ ഇല്ലെങ്കിലും ഒന്ന് ആഞ്ഞുപിടിക്കാൻതന്നെ തീരുമാനിച്ചു. രാജ്യസേവനം വഴി ലഭിച്ച വെയ്റ്റേജ്മാർക്ക്കൂടി ചേർന്നതോടെ ആലപ്പുഴ ജില്ലയിലെ ഒന്നാം റാങ്കുകാ രനായി. സർക്കാർ സർവീസ് ഉറപ്പാക്കിയിട്ടും വേറെയും പരീക്ഷകൾ എഴുതിക്കൊണ്ടിരുന്നു. എൽഡി ക്ലാർക്കായി  ജോലിയിൽ പ്രവേശിച്ചശേഷം, 6 മാസത്തിനകം രാജേഷിനെത്തേടി വിജയങ്ങളുടെ പരമ്പരയെത്തി.ഐഎസ്ആർഒ അസിസ്റ്റന്റ് പരീക്ഷയിൽരണ്ടാം റാങ്ക് (എക്സ്–സർവീസ് വിഭാഗം)നേടിയ രാജേഷ് എസ്എസ്‌സി–സിജിഎൽ

Read Also : കൈനിറയെ സർക്കാർ ജോലിയുമായി അഖിൽ

പരീക്ഷ ജയിച്ചെങ്കിലും നാട്ടിൽ തുടരാനുള്ള മോഹംകൊണ്ട് ഇന്റർവ്യൂവിൽ പങ്കെടുത്തില്ല. ഇതിനിടെ, ഏറെക്കാലം സ്വപ്നംകണ്ട ബാങ്ക് ജോലിയും സ്വന്തമായി. റീജനൽ റൂറൽ ബാങ്കുകളിലേക്ക് ഐബിപിഎസ് നടത്തിയ പരീക്ഷയിൽ ജയിച്ചു കേരളഗ്രാമീൺ ബാങ്കിൽ ക്ലാർക്കായി. കേരളഗ്രാമീൺ ബാങ്ക് നിലമ്പൂർ ശാഖയിലാണിപ്പോൾ.

 

വഴിതെറ്റാത്ത പഠനം 

 

പരിശീലനത്തിനൊന്നും പോകാതെ,സ്വന്തം നിലയ്ക്കാണു രാജേഷ് എല്ലാപരീക്ഷയിലും വിജയം കൊയ്തത്. ദിവസം 6 മണിക്കൂറിലേറെ പഠനത്തിനായി നീക്കിവച്ചു. മുൻ പരീക്ഷകളുടെ ചോദ്യങ്ങൾ തേടിപ്പിടിച്ചു പഠിച്ചു. കിട്ടുന്ന മാതൃകാ പരീക്ഷകളെല്ലാം സോൾവ് ചെയ്തു പരിശീലിച്ചു.തൊഴിൽവീഥി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിലെ പൊതുവി ജ്ഞാന ശേഖരവും കറന്റ് അഫയേഴ്സും മാതൃകാപരീക്ഷയുമെല്ലാം ഉപയോഗപ്പെടുത്തി. ഭാര്യ സ്മിതശങ്കർ ഹയർ സെക്കൻഡറി അധ്യാപികയാണ്. മക്കൾ ധനുഷും സ്വാമിനാഥനും.

 

Content Summary : J. Rajesh Kumar share his success secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com