ADVERTISEMENT

തിരുവനന്തപുരം ∙ യുഎസിലെ നോർത്ത് ടെക്സസ് യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ ഗവേഷണത്തിനു തിരുവനന്തപുരം അരുവിയോട് സ്വദേശിയായ റിജു എസ്.റോബിന് 1.60 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചു. വാട്ടർ കെമിസ്ട്രി ആണു വിഷയം. 

Read Also : 30 വയസ്സിനകം മൂന്ന് കാർഷിക അവാർഡ്; എന്നിട്ടും ബിഎസ്‌സി അഗ്രികൾചർ പഠിക്കാൻ ചേർന്ന് സെയ്ഫുല്ല

തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എംഎസ്‌സി കെമിസ്ട്രി പഠനശേഷം കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തുകയായിരുന്നു. അരുവിയോട് കനാൻ വീട്ടിൽ റോബിൻസന്റെയും (അധ്യാപകൻ, തിരുവനന്തപുരം ഗവ.ബധിര വിദ്യാലയം) സുഗുണകുമാരിയുടെയും (ജിഎസ്ടി വകുപ്പ് ) മകനാണു റിജു.

 

Content Summary : Incredible Achievement: Thiruvananthapuram Student Awarded Rs. 1.60 Crore Scholarship for Academic Excellence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com