രാജേഷ് ഗോപിനാഥൻ ഐഐടി ബോംബെ പ്രഫസർ
Mail This Article
×
ന്യൂഡൽഹി ∙ ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) മുൻ സിഇഒയും മലയാളിയുമായ രാജേഷ് ഗോപിനാഥൻ ഐഐടി ബോംബെയിൽ പ്രഫസർ ഓഫ് പ്രാക്ടിസ് പദവിയിൽ സേവനമാരംഭിക്കുന്നു. ഐഐടിയിലെ ട്രാൻസ്‌ലേഷനൽ റിസർച് ആൻഡ് ഓൻട്രപ്രനർഷിപ് വിഭാഗം മേധാവിയായിട്ടാണു നിയമനം.
ഓൻട്രപ്രനർഷിപ് രംഗത്തു മുൻനിരയിലുള്ള പഠനകേന്ദ്രമായ ഐഐടി ബോംബെയിലെ ബയോടെക്, മെഡിക്കൽ ഉപകരണം, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന്റെ മേൽനോട്ടച്ചുമതല ഇദ്ദേഹത്തിനായിരിക്കും. തൃശൂർ സ്വദേശിയായ രാജേഷ് ഗോപിനാഥൻ സെപ്റ്റംബർ 15നാണു ടിസിഎസിൽ നിന്നു സിഇഒ പദവി ഒഴിഞ്ഞത്.
Content Summary:
From Corporate to Classroom: Ex-TCS CEO Rajesh Gopinathan Takes Charge at IIT Bombay as Professor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.