കുസാറ്റ് ഗവേഷകന് പേറ്റന്റ്
Mail This Article
×
കളമശേരി ∙ അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന വിവിധ ഫ്രീക്വൻസിയിലുള്ള റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യാൻ കയറും റബറും ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിനു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകനായിരുന്ന ഡോ.ഒ.രാഹുൽ മനോഹറിനു പേറ്റന്റ് ലഭിച്ചു.
കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനിയറിങ് വിഭാഗം പ്രഫസർമാരായ ഡോ. അഞ്ജു പ്രദീപിന്റെയും ഡോ.കെ.എസ്.ബീനയുടെയും നേതൃത്വത്തിലാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. കുസാറ്റിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിലെ (ഐയുസിഐപിആർഎസ്) ഐപിആർ ഫെസിലിറ്റേഷൻ സെല്ലാണ് കണ്ടുപിടിത്തത്തിന് വേദിയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.