തോൽക്കാതെ പോരാടി; 4–ാം തവണ 59–ാം റാങ്കോടെ സിവിൽ സർവീസ് നേടി ബെൻജോ
Mail This Article
×
അടൂർ (പത്തനംതിട്ട) ∙ 3 തവണ സിവിൽ സർവീസസ് പരീക്ഷ എഴുതി കൈവിട്ടുപോയെങ്കിലും തോറ്റു കൊടുക്കാതെ 4–ാം തവണയും എഴുതിയാണ് ബെൻജോ പി.ജോസിന്റെ വിജയം. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്നു ബിഎസ്‌സി മാത്‌സ് പൂർത്തിയാക്കിയശേഷം എൽഎൽബിക്കു പഠിക്കുമ്പോഴാണ് സിവിൽ സർവീസസ് പരിശീലനം തുടങ്ങിയത്. പത്തനംതിട്ട പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ അടൂർ പന്നിവിഴ പുളിയുള്ളതറയിൽ ജോസ് ഫിലിപ്പിന്റെയും എസ്ബിഐ കുമ്പഴ ശാഖ ഡപ്യൂട്ടി മാനേജർ ബെറ്റി എം. വർഗീസിന്റെയും മകനാണ്. അടൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം.
English Summary:
From BSc to LLB to IAS: The Remarkable Journey of Benjo P. Jose to Civil Services Success
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.