50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി പൂജ
Mail This Article
×
കൊച്ചി ∙ കണ്ണൂർ തോട്ടട എസ്എൻ കോളജിനു സമീപം ‘ശ്രീപൂജ’യിൽ പൂജ ചാത്തോത്തിന് യൂറോപ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ കൺസോർഷ്യം നൽകുന്ന ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (50 ലക്ഷം രൂപ).
അഡ്വാൻസ്ഡ് ഡിസൈൻ ഓഫ് സസ്റ്റൈനബിൾ ഷിപ്സ് ആൻഡ് ഓഫ് ഷോർ സ്ട്രക്ചേർസ് എന്ന വിഷയത്തിലെ പഠനത്തിനാണിത്. കോലഞ്ചേരി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളജിൽനിന്നു നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ്ങിൽ ബിരുദം നേടിയ പൂജ ലണ്ടൻ ആസ്ഥാനമായ ലോയ്ഡ്സ് റജിസ്റ്ററിൽ ജോലി ചെയ്യുകയാണിപ്പോൾ. സുചിത്രന്റെയും റീനയുടെയും മകൾ.
English Summary:
Erasmus Mundus Recognizes Indian Talent: Pooja Chattoth Bags Massive Scholarship for Advanced Ship Design
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.