ADVERTISEMENT

ഐഎഎസ് മോഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നെങ്കിലും പഠനത്തിന്റെ ഭാഗമായി 2019ൽ ഭരണ പരിഷ്കരണ കമ്മിഷനിൽ ഇന്റേൺഷിപ് ചെയ്യാനും കേരള കേഡറിലെ  ഐഎഎസുകാരെ പരിചയപ്പെടാനും അവസരം ലഭിച്ചതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. സ്ഥിരമായി കൂടുതൽ സമയം പഠനത്തിനു വേണ്ടി മാത്രം ചെലവഴിക്കാതെ വായനയും മറ്റു പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ചെയ്തത്. മാനസിക സംഘർഷം ലഘൂകരിക്കാൻ ഇതുവഴി കഴിഞ്ഞു.

കഠിനാധ്വാനം ഫലപ്രാപ്തിയിൽ എത്തിയതിൽ വളരെയധികം സന്തോഷമുണ്ട്. കുടുംബാംഗങ്ങളുടെയും കോച്ചിങ് സെന്ററിലെ അധ്യാപകരുടെയുമെല്ലാം അകമഴിഞ്ഞ പിന്തുണ ലഭിച്ചതിനാലാണ് ലക്ഷ്യം പൂർത്തിയാക്കാനായത്. പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ എനിക്കൊപ്പം കൂടെ താമസിച്ചാണ് പിതാവായ റിട്ടയേഡ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ കെ.ആർ ബാബു എല്ലാ പിന്തുണയും നൽകിയത്.

ദീർഘ സമയം പഠനത്തിനായി ചെലവഴിക്കുന്ന രീതി എനിക്ക് ഇല്ലായിരുന്നു. എന്നാലും ദിവസേന എട്ട് മണിക്കൂർ വരെ പഠനത്തിനായി തിരഞ്ഞെടുത്തിരുന്നു. പഠിക്കുന്ന ഭാഗങ്ങൾ മനസ്സിലുറപ്പിച്ചു മുന്നോട്ടു പോയി. ഐഎഎസ് പഠനത്തിനൊപ്പം തന്നെ നീന്തൽ പരിശീലനവും നടന്നു. പൊതു വിജ്ഞാനത്തിന് പത്ര വായനയും ഏറെ സഹായകരമായി.

ആലപ്പുഴ എസ്ഡിവി സെൻട്രൽ സ്കൂളിലായിരുന്നു  പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു വിദ്യാഭ്യാസം തിരുവമ്പാടി ഹയർസെക്കൻഡറി സ്കൂളിലായിരുന്നു. മദ്രാസ് ഐഐടിയിൽ നിന്നും ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സ്റ്റഡീസിൽ എംഎ പാസായ ശേഷമാണ് തിരുവനന്തപുരം ഫോർച്യൂൺ അക്കാദമിയിൽ സിവിൽ സർവീസ് കോച്ചിങ്ങിനു ചേർന്നത്.

English Summary:

How an Internship at the Administrative Reforms Commission Fueled Swati S. Babu’s IAS Ambitions: A Journey of Dedication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com