ADVERTISEMENT

താന്നിക്കൽ സ്വദേശി അലീന എലിസബത്ത് മാത്യുവിന് പോളിമർ കെമിസ്ട്രിയിൽ പിഎച്ച്ഡി ഗവേഷണത്തിന് 1.8 കോടി രൂപയുടെ സ്കോളർഷിപ്. ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റിയും നെതർലൻഡ്സ് ആസ്ഥാനമായ കമ്പനിയും ചേർന്നാണ് 42 മാസത്തെ ഗവേഷണത്തിനു സ്കോളർഷിപ് നൽകുന്നത്.

ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ കെമിസ്ട്രിയിൽ എംഎസ്‌സി പൂർത്തിയാക്കിയ അലീനയ്ക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ സ്കോളർഷിപ് ലഭിച്ചിരുന്നു. കണ്ണൂർ കേളകം കൃഷി ഓഫിസർ കെ.ജി.സുനിലിന്റെയും തിരുനെല്ലി പഞ്ചായത്ത് സീനിയർ ക്ലാർക്ക് എം.ജെ.ഫിലോമിനയുടെയും മകളാണ്.

English Summary:

Inspire Scholarship Winner Aleena Elizabeth Mathew Secures 1.8 Crore Funding for PhD at University of Surrey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com