ADVERTISEMENT

ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ ‘നാറ്റ’യ്ക്ക് ഒന്നാം ഘട്ടത്തിൽ 178 സ്കോർ നേടി ഇന്ത്യയിൽ തന്നെ ടോപ്പർമാരുടെ നിരയിലാണു തിരുവനന്തപുരം സ്വദേശി നൗറീൻ സുൽത്താന ഫിറോസ്. ഐഐടികളിലെ ഡിസൈൻ പ്രവേശനപരീക്ഷയായ യുസീഡിൽ 54 ാം റാങ്ക്; എൻഐടികളിലേക്കുള്ള ആർക്കിടെക്ചർ പ്രവേശനപരീക്ഷയായ ജെഇഇ രണ്ടാം പേപ്പറിൽ 98.5 പെർസന്റൈൽ. നിഫ്റ്റ് പ്രവേശനപരീക്ഷയിൽ റാങ്ക് 94. മികവിന്റെ വഴിയിലെത്തിയതിനെക്കുറിച്ചു നൗറീൻ പറയുന്നു.

റാങ്കിലെത്തിയ വഴി ?

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ആർക്കിടെക്ചറിനോടു താൽപര്യം ഉണ്ടായിരുന്നു. അതു പഠിക്കാൻ വേണ്ട യോഗ്യതകളും മികച്ച സ്ഥാപനങ്ങളും മനസ്സിലാക്കി. ‘നാറ്റ’യ്ക്കുള്ള തയാറെടുപ്പും അതിനനുസരിച്ചു തുടങ്ങി. 

ആർക്കിടെക്ചർ പരീക്ഷയ്ക്കു മാത്രമാണോ തയാറെടുത്തത് ?

അതെ. സ്‌കൂൾ ബോർഡ് പരീക്ഷ കഴിഞ്ഞതോടെ മുഴുവൻ സമയവും നാറ്റയ്ക്കും മറ്റു എൻട്രൻസുകൾക്കുമായി മാറ്റിവച്ചു. അപ്റ്റിറ്റ്യൂഡിനും കണക്കിനും പ്രാധാന്യം കൊടുത്തു.

 ഡ്രോയിങ് ബുദ്ധിമുട്ടിച്ചോ ?

മുൻപ് തന്നെ അത്യാവശ്യം വരയ്ക്കുമായിരുന്നു. പക്ഷേ, എൻട്രൻസിനു പ്രത്യേകം തയാറെടുപ്പാണു വേണ്ടത്. പഴയ ചോദ്യക്കടലാസുകൾ പരിശീലിച്ചു. കോച്ചിങ്ങിനും പോയി. ഫ്രീ ഹാൻഡ് ഡ്രോയിങ് എന്നതിലുപരി നമ്മുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയണം. 

ജെഇഇയും നാറ്റയും തമ്മിലുള്ള വ്യത്യാസം ?

വ്യത്യസ്ത പാറ്റേണുകളാണു രണ്ടിനും. ജെഇഇയിൽ കണക്കിനും മെന്റൽ എബിലിറ്റിക്കുമാണ് പ്രാധാന്യം. ‘നാറ്റ’യിൽ ഇവ എളുപ്പമാണ്. ഡ്രോയിങ്ങിലെ മികവാണു സ്‌കോർ ഉയർത്തുന്നത്.

ഇനിയെന്ത് ?

ജെഇഇ അഡ്വാൻസ്ഡ് ഇന്നലെയെഴുതി. അതിന്റെ ഫലം വരാനുണ്ട്. യുസീഡ് റാങ്ക് വച്ച് ഐഐടികളിൽ ഡിസൈൻ കോഴ്‌സിനു ചേരാം. 

പക്ഷേ, ‘നാറ്റ’ സ്കോറിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ സെപ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ആർക്കിടെക്ചർ കോഴ്‌സിനു തന്നെ ചേരാനാണ് ഇപ്പോഴത്തെ തീരുമാനം. 

തിരുവനന്തപുരം സ്വദേശികളായ ഡോ. ഫിറോസ് അഹമ്മദിന്റെയും ഡോ.സോണിയ ഫിറോസിന്റെയും മകളാണു നൗറീൻ.  സഹോദരി സഹീം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com