നന്നായി ‘തള്ളുമോ?’; നല്ലൊരു പണിയുണ്ട്!
Mail This Article
ദിവസവും ബസിലും ട്രെയിനിലും ഇടിച്ചു കയറിനിൽക്കാൽ ഒരിടം കണ്ടെത്താന്‍ പാടുപെടുന്നവർക്കൊരു സന്തേഷവാർത്ത. സ്ഥിരമായി ഇൗ പരാക്രമം കാട്ടേണ്ടി വന്നിട്ടുണ്ടെങ്കിൽ അതാണ് നിങ്ങളുടെ എക്സ്പീരിയൻസ്. ഇത് വച്ചു നിങ്ങൾക്കൊരു ജോലി കിട്ടിയേക്കും. ആ ജോലിയാണ് ട്രെയിൻ പുഷർ!.
കേട്ടിട്ട് ട്രെയിൻ തള്ളുന്ന പണിയാണെന്നു കരുതേണ്ട. പല വിദേശ രാജ്യങ്ങളിലും ട്രെയിനിൽ കയറുന്ന ആളുകളെ തള്ളുന്ന പണിയാണിത്.
തിരക്കോട് തിരക്ക്
തിരക്കുള്ള റയിൽലേ സ്റ്റേഷനുകളിൽ രാവിലെയും വൈകിട്ടുമാണു ട്രെയിനിൽ പുഷർമാരുടെ ‘ഡ്യൂട്ടി’. വികസിത രാജ്യങ്ങളിലെ മെട്രോ സ്റ്റേഷനുകള്‍ നമ്മുടെ മെട്രോ സ്റ്റേഷനുകൾ പോലെയാണ്. ഒാട്ടോമാറ്റിക് ആയി തുറക്കാനും അടയുകയും ചെയ്യുന്ന വാതിലുകൾക്കിടയിൽ പോലും ആളുകൾ നിറയുമ്പോൾ, ട്രെയിൻ ഒാടാതെ അവിടെ നിൽക്കും. ഇത്തരം സാഹചര്യങ്ങളിൽ ആളുകളെ തള്ളി അകത്തു കയറ്റുകയാണ് പുഷർമാരുടെ പ്രധാന ജോലി. ആരെങ്കിലും പുറത്തേക്ക് ഇറങ്ങാൻ നിൽക്കുകയാണെങ്കിൽ അവരുടെ കാര്യം പോക്കാ!
വെറും തള്ളു പോരാ
വെറുതെ തള്ളിക്കറ്റുക മാത്രം പോരാ യാത്രക്കാരുടെ സുരക്ഷയും ട്രെയിൻ പുഷര്‍ നോക്കണം. എതൊക്കെ ഫ്ലാറ്റ്ഫോമിൽ, എപ്പോഴൊക്കെ ട്രെയിൻ വരും എന്നതിനെക്കുറിച്ചു ധാരണയും വേണം. ജപ്പാനിലെ ചില തിരക്കുള്ള സ്റ്റേഷനുകളിൽ 2 മിനിറ്റ് കൂടുമ്പോള്‍ ഒരേ ഫ്ലാറ്റ്ഫോമിൽ ട്രെയിനുകള്‍ വന്നുകൊണ്ടിരിക്കും. ഒരു തള്ളു കഴിഞ്ഞ് ഒന്നിരിക്കാൻപോലും പുഷര്‍മാർക്കു സമയം കിട്ടിെല്ലന്നർത്ഥം.
ജപ്പാനിൽ ഒഷിയ
ട്രെയിൻ പുഷർമാർ ജപ്പാനില്‍ അറിയപ്പെടുന്നത് ഒഷിയ എന്നാണ്. ചൈനയിലെ 3 റയിൽവേ സ്റ്റേഷനുകളിൽ പുഷർമാരുണ്ട്. 2017 ൽ സ്പെയിനിലെ മഡ്രിഡ് മെട്രോയും പുഷര്‍മാർക്കായി അപേക്ഷ ക്ഷണിച്ചിക്കുരുന്നു. അമേരിക്കയിൽ ന്യൂയോർക്ക് സിറ്റി സബ്‍വേയിലും ജര്‍മനിയിൽ ഫ്രാങ്ക്ഫർ്ട്ടിലും ഇൗ വിഭാഗം ജോലിക്കാരുണ്ട്. പേരുകൾ പലതാണെങ്കിലും പണി ഒന്നുതന്നെ; ആളുകളെ തള്ളുക!.