ADVERTISEMENT

സിവില്‍ സർവീസ് പരീക്ഷയ്ക്കു വലിയ തോതിൽ കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ വരാറുണ്ട്. 2013-14 വർഷങ്ങളിൽ പകുതിയോളം കറന്റ് അഫയേഴ്സും പകുതി സ്റ്റാറ്റിക് ജികെയും ആയിരുന്നെങ്കിൽ പിന്നീട് ക‌റന്റ് അഫയേഴ്സിനു പ്രാധാന്യം വളരെയേറെ കൂടി. 

ഞാൻ പത്രം വായിച്ച് അതിന്റെ നോട്ടുകൾ ബുക്കിൽ എഴുതിവയ്ക്കുമായിരുന്നു. ഉദാഹരണ‌ം: സർക്കാരിന്റെ പുതിയ നയങ്ങളെക്കുറിച്ചുള്ള വാർത്ത വന്നാൽ അതു നടപ്പിലാക്കുന്ന തീയതി, അതിന്റെ സവിശേഷതകൾ തുടങ്ങിയവ കുറിച്ചുവയ്ക്കുമായിരുന്നു. insightsonindia.com, visionias തുടങ്ങിയ സൈറ്റുകളിൽ എല്ലാദിവസവും കറന്റ് അഫയേഴ്സ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാറുണ്ട്. ദിവസേന ക്വിസുമുണ്ട്.

യുപിഎസ്‌സിയുടെ പ്രത്യേകത എന്തെന്നാൽ, കറന്റ് അഫയേഴ്സ് ഒരിക്കലും നേരിട്ടു ചോദിക്കാറില്ല. ഒരു ചോദ്യത്തിന് മൂന്നോ നാലോ ഓപ്ഷനുകൾ തന്ന് ഇവയിൽ ശരിയായ രണ്ടെണ്ണമേത് തുടങ്ങിയ രീതിയിലാകും ചോദ്യങ്ങൾ. സ്റ്റാറ്റിക് ജികെയും കറന്റ് അഫയേഴ്സും ഇടകലർന്നാകും ചോദ്യങ്ങൾ എന്നതിനാൽ ഇതു രണ്ടും കൃത്യമായി അറിഞ്ഞിരിക്കണം. 

എന്‍സിഇആർടി പുസ്തകങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാം.സിലബസുമായി ബന്ധപ്പെട്ട കറന്റ് അഫയേഴ്സ് വിവരങ്ങൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം.

ഒരു കൺസെപ്റ്റിനെക്കുറിച്ച് സാമാന്യ ധാരണയുണ്ടെങ്കിൽ പ്രിലിമിനറിയിൽ നല്ല പ്രകടനം കാഴ്ച വയ്ക്കാം. എന്നാൽ മെയിന്‍സിന് ഇതു പോരാ. സകല പോയിന്റ്സും എഴുതണം. 

ബജറ്റ് റിപ്പോർട്ട്, ഇക്കണോമിക് സർവേ തുടങ്ങിയ സ്രോതസ്സുകളിൽനിന്നു വിലപ്പെട്ട വിവരങ്ങൾ ലഭിക്കും. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൈറ്റിൽ (www.pib.nic.in) പ്രധാന പദ്ധതികൾ, നയങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ഫെയ്സ്ബുക്കിൽ പിഐബി, യുഎൻ സംഘടനകൾ തുടങ്ങിയവയുെട പേജുകൾ ഫോളോ ചെയ്യുന്നതു പുതിയ വിവരങ്ങൾ ലഭിക്കാനുള്ള മാർഗമാണ്.

പൊതുവിജ്ഞാനം പരീക്ഷാർഥിയുടെ വ്യക്തിത്വത്തെയും വികസിപ്പിക്കും. ഇന്റർവ്യൂവിൽ മേൽക്കൈ നേടിക്കൊടുക്കാനും ഇതുപകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com