ADVERTISEMENT

സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ഒട്ടേറെ വായ്പാപദ്ധതികൾ നടപ്പാക്കുന്നുണ്ട്. അത്തരം 2 വായ്പാപദ്ധതികളെ ഈ ലക്കത്തിൽ പരിചയപ്പെടാം. 

പിന്നാക്ക വിഭാഗങ്ങൾക്കുള്ള വായ്പ 

മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന സംരംഭകർക്ക് ഇതു പ്രകാരം വായ്പ ലഭിക്കും. 

∙പരമാവധി വായ്പ: 10 ലക്ഷം രൂപ 

∙പ്രായപരിധി:   18–55 വയസ്സ് 

∙വാർഷികവരുമാനം:  പഞ്ചായത്തു പ്രദേശത്ത് 98,000 രൂപ, നഗരപ്രദേശത്ത് 1.20 ലക്ഷം രൂപ 

∙വാർഷിക പലിശ:  5 ലക്ഷം രൂപ വരെ–6%, 5–10 ലക്ഷം–7%, വനിതകൾക്കു സ്വയംതൊഴിലിന് 1 ലക്ഷം രൂപ വരെ–5% 

∙തിരിച്ചടവ്: 2 ലക്ഷം രൂപ വരെ–60 മാസം 

2–5 ലക്ഷം രൂപ–72 മാസം 

5–10 ലക്ഷം രൂപ–84 മാസം 

മത ന്യൂനപക്ഷങ്ങൾക്കുള്ള സ്വയംതൊഴിൽ വായ്പ 

∙പരമാവധി വായ്പ: 30 ലക്ഷം രൂപ 

വരുമാനം അടിസ്ഥാനമാക്കി രണ്ടു തരത്തിൽ വായ്പ അനുവദിക്കും. 

1. ഗ്രാമത്തിൽ 98,000 രൂപയും നഗരത്തിൽ 1.20 ലക്ഷം രൂപയും അധികരിക്കാതെ വാർഷികവരുമാനമുള്ളവർ. 

∙പ്രായം:    18–55 വയസ്സ് 

∙പലിശ:  6% 

∙തിരിച്ചടവ്: 60 മാസം 

2. ഗ്രാമ–നഗര വ്യത്യാസമില്ലാതെ 6 ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവർ 

∙പ്രായം:  18–55 വയസ്സ് 

∙പലിശ:  സ്ത്രീകൾക്ക് 6%, പുരുഷൻമാർക്ക് 8% 

∙തിരിച്ചടവ്: 60 മാസം 

മൂന്നു ലക്ഷം രൂപ വരെ വ്യാപാരവികസന വായ്പയും മാനദണ്ഡങ്ങൾക്കു വിധേയമായി അനുവദിക്കും. 

∙ആവശ്യമായ രേഖകൾ: 3 ലക്ഷം രൂപയ്ക്കു മുകളിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നവർ വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കണം. വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സ്ഥലത്തിന്റെയും വീടിന്റെയും കരം അടച്ച രസീത്, വയസ്സും വിദ്യഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുടെ പകർപ്പുകൾ സമർപ്പിക്കണം. വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നിർബന്ധമാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു ഗ്രീൻ കാർഡ് സൗകര്യം ലഭിക്കും. മൊത്തം തിരിച്ചടച്ച (പലിശ)തുകയുടെ 5% ഇങ്ങനെ ഇളവു ലഭിക്കും. ജാമ്യമായി ബാങ്ക് എഫ്ഡിയും ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും ലഭിക്കും. 

∙ബന്ധപ്പെടേണ്ട വിലാസം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഹെഡ് ക്വാർട്ടേഴ്സ്, പാറ്റൂർ, പിഒ വഞ്ചിയൂർ, തിരുവനന്തപുരം–695 035. ഫോൺ: 0471–2577550, 2577539. വെബ്സൈറ്റ്: www.ksbcdc.com 

ജില്ലാ ഓഫിസ് നമ്പറുകൾ: തിരുവനന്തപുരം: 0471–2554522, 94477 10011; കൊല്ലം: 0474–2766276, 94477 10022; പത്തനംതിട്ട: 0468–2262111, 94477 10033; ആലപ്പുഴ: 0477–2254121, 94477 10044; കോട്ടയം: 0481–2303925, 94477 10055; ഇടുക്കി: 0486–2235264, 94477 10066; എറണാകുളം: 0484–2394005, 94477 10077; തൃശൂർ: 0487–2321776, 94477 30011; പാലക്കാട്: 0491–2545167, 94477 30022; മലപ്പുറം: 0483–2734114, 94477 30033; കോഴിക്കോട്: 0495–2701800, 94477 30044; വയനാട്: 0493–6246309, 94477 30055; കണ്ണൂർ: 0497–2706196, 94477 30066; കാസർകോട്: 04994–227060, 94477 30077. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com