ADVERTISEMENT

ഓരോ വർഷവും ദശലക്ഷകണക്കിന് ഡോളറുകളുടെ വിറ്റുവരവ് നടക്കുന്ന മേഖലയാണ് വിഡിയോ ഗെയിം ഇൻഡസ്ട്രി. സോണി, എക്‌സ്‌ബോക്‌സ്, ഇഎ തുടങ്ങി ഒട്ടേറെ വമ്പൻ രാജ്യാന്തര കമ്പനികളും ഈ രംഗത്തുണ്ട്. വിഡിയോ ഗെയിം ഡവലപ്പർക്കാണ് ഈ രംഗത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്നത്. എന്നാൽ, അധികം വിദ്യാഭ്യാസ യോഗ്യത ഒന്നും ആവശ്യമില്ലാത്ത, ദിവസം മുഴുവൻ വിഡിയോ ഗെയിം കളിക്കാൻ സാധിക്കുന്ന ഒരു ജോലി ആയാലോ ? അങ്ങനെയും ഒരു ജോലിയുണ്ട്. വിഡിയോ ഗെയിം ടെസ്റ്റർ എന്നാണ് ആ ജോലിയുടെ പേര്.

ശരിയാക്കണം ഗെയിം 

ഒരു ഗെയിം വികസിപ്പിച്ചെടുത്ത ശേഷം അത് വിപണിയിൽ ഇറക്കുന്നതിന് മുൻപാണ് വിഡിയോ ഗെയിം ടെസ്റ്റർമാരുടെ റോൾ. വിഡിയോ ഗെയിമിലെ പാകപ്പിഴകൾ കണ്ടെത്തുക എന്നതാണ് ഇവരുടെ ജോലി. അതിനായി ഗെയിം പരമാവധി കളിക്കുക. വെറുതെ ഗെയിം കളിച്ചാൽ പോരാ, അത് സൂക്ഷ്മമായി നിരീക്ഷിക്കണം. കളിയുടെ ലഹരിയിൽ മുഴുകരുത് എന്നർഥം. ഓരോ ലെവലും കളിച്ചു ബഗുകൾ (പ്രോഗ്രാമിലെ പിഴവുകൾ) കണ്ടെത്തണം. ഗെയിമിലെ എല്ലാ ഓപ്‌ഷനുകളും എല്ലാ കഥാപാത്രങ്ങളെയും ഉപയോഗിക്കണം. ഇവ വീണ്ടും വീണ്ടും ചെയ്യേണ്ടി വരും. തോന്നുന്ന പിഴവുകൾ അപ്പപ്പോൾ തന്നെ കമ്പനിയെ അറിയിക്കണം. ഉദാഹരണത്തിന് ഗെയിമിലെ ഒരു കഥാപാത്രം ഒരിടത്തു നിന്നു പോകുന്നു, ഗ്രാഫിക്സുമായി ഗെയിം ഒത്തുപോകുന്നില്ല തുടങ്ങിയവ പിഴവുകളായി കാണാം. 

ശക്തമാണ് മത്സരം

വിഡിയോ ഗെയിം കമ്പനികൾ കൂടുതലും അമേരിക്കയിൽ ആയതിനാൽ അവിടെയാണ് ഈ ജോലി ഉള്ളതും. ഒട്ടേറെ യുവാക്കൾ ഈ ജോലിക്കായി മത്സരിക്കുന്നു. അതുകൊണ്ട് തന്നെ അധികം വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലങ്കിലും കംപ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട ബിരുദം ഉള്ളവർക്ക് ജോലി കിട്ടാൻ സാധ്യത ഏറും. 

53000 ഡോളർ (40 ലക്ഷം രൂപ) ആണ് വിഡിയോ ഗെയിം ടെസ്റ്റർമാരുടെ ശരാശരി വാർഷിക ശമ്പളം. പാർട് ടൈം ആയാണ് കൂടുതൽ കമ്പനികളും ടെസ്റ്റിങ് ജോലികൾ ഓഫർ ചെയ്യുന്നത്. വീട്ടിലിരുന്നു ജോലിയെടുക്കാം. വിഡിയോ ഗെയിം നിർമാണ രംഗത്തെക്കുള്ള ചവിട്ടു പടിയായാണ് മിക്കവരും ഈ ജോലിയെ കാണുന്നത്. ഭാവിയിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്താനുള്ള ആദ്യചുവട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com