ADVERTISEMENT

സിവിൽ സർവീസ് സ്വപ്നങ്ങൾ കണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലും ഒതുങ്ങില്ല. ആ സ്വപ്നത്തിലേക്ക് മാർച്ച് ചെയ്യുന്ന ലക്ഷക്കണക്കിന് പേരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും ലക്ഷ്യത്തില്‍ എത്തിച്ചേരാനാകുക. എന്നാല്‍ ഇപ്പറഞ്ഞ ബാലികേറാമല ആദ്യ പരിശ്രമത്തില്‍ തന്നെ മറികടന്ന ശേഷം അവിടുന്ന് രാജിവെച്ച് പുറത്ത് കടന്നവര്‍ അപൂര്‍വ്വമാണ്. അത്തരത്തിലൊരാളാണ് പാലാക്കാട് ഒറ്റപ്പാലം സ്വദേശി ഡോ.പി സരിന്‍. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി. പി.സരിനുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം കാണാം.

 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തായാക്കിയ സരിന്‍ 2008ലാണ് സിവില്‍ സർവീസ് പരീക്ഷ ആദ്യമായി എഴുതുന്നത്. ആദ്യവസരത്തില്‍ തന്നെ 555ാം റാങ്ക് നേടിയ സരിന് മുന്നില്‍ ഇന്ത്യന്‍ അക്കൗണ്ടസ് & ഓഡിറ്റ് സര്‍വീസിലേക്കുള്ള വഴിയാണ് തുറന്നത്. ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്. പിന്നെ 4 വര്‍ഷം കർണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ എന്ന കസേരയില്‍ ഇരുന്നു.

 

2016ലാണ് സരിന്‍ തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കുന്നത്. എന്നാല്‍ സിവില്‍ സര്‍വീസ് രാജിവെയ്ക്കുക എന്നത് ഒരു ദിവസത്തെ തീരുമാനമല്ലെന്ന് സരിന്‍ പറയും. വര്‍ഷങ്ങളായിയുള്ള തോന്നലിന്റെ പരിസമാപ്തിയാണത്. ആദ്യം എതിര്‍പ്പ് ഉയര്‍ന്നത് അച്ഛന്റെയും അമ്മയുടെയും ഭാഗത്ത് നിന്നാണ്. എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ഭാര്യയും ഡോക്ടറുമായി സൗമ്യയുടെ പിന്തുണ നിര്‍ലോഭം ലഭിച്ചതോടെ രാജി ഉറപ്പിച്ചു. മൂന്ന് മാസത്തെ നോട്ടീസ് കാലയളവിന് ശേഷം ഐ.എ.എ.എസില്‍ നിന്നും പടിയിറങ്ങി രാഷ്ട്രീയിലേക്ക് 'കയറി'.

 

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് സരിനോട് ചോദിച്ചാല്‍ പറയും രാജ്യത്തിന് ഇന്ന് ആവശ്യം കോണ്‍ഗ്രസാണന്ന്.  2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രിസിന്റെ ഗവേഷണവിഭാഗത്തിലും ഐ.ടി സെല്ലിലും പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് സംസ്ഥാന സെക്രട്ടറിയായി. 

 

എട്ടു വര്‍ഷത്തെ സര്‍വീസ് ജീവിതം രാജ്യത്ത് എക്സിക്യുട്ടിവിന്റെ  പങ്ക‌്  നന്നായി മനസിലാക്കാന്‍ സഹായിച്ചു. സര്‍വീസിലുള്ള ഏതൊരാളെ പോലെയും താനും രാഷ്ട്ര നിര്‍മ്മാണത്തിലാണന്നാണ് സരിന്റെ പക്ഷം. 

Read More>>

English Summary: Interview With Dr. P Sarin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com