ADVERTISEMENT

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ്/ഒാഡിറ്റർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ, ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ടൈപ്പിസ്റ്റ് തുടങ്ങി 54 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം  പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റും സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളും പ്രസിദ്ധീകരിക്കും. പൂർണമായ വിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദ വിവരവും അടുത്ത ലക്കം തൊഴിൽ വീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ:

∙ജനറൽ (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി െമഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രഫസർ ഇൻ ഇലക്ട്രോണിക്സ് കോളജ് വിദ്യാഭ്യാസം, സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഒാഫിസർ ആരോഗ്യം, സയന്റിഫിക് ഒാഫിസർ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, ഒാർഗനൈസർ ഫോർ സ്പോർട്സ് ഇൻ സ്കൂൾസ് പൊതുവിദ്യാഭ്യാസം, ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ബിസിനസ് കറസ്പോണ്ടന്റ് സാങ്കേതിക വിദ്യാഭ്യാസം, അസിസ്റ്റന്റ്/ഒാഡിറ്റർ (നേരിട്ടും തസ്തികമാറ്റം വഴിയും) സെക്രട്ടേറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഒാഫിസ് മുതാലായവ, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–1 പിഡബ്ല്യുഡി (ആർക്കിടെക്ചറൽ വിഭാഗം), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–1/ഒാവർസിയർ (സിവി‍ൽ) ഹൗസിങ് ബോർഡ്, പഴ്സനേൽ മാനേജർ (പാർട്ട് 1 ജനറൽ കാറ്റഗറി) സ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ, പഴ്സനേൽ മാനേജർ (പാർട് 2 സൊസൈറ്റി കാറ്റഗറി) സ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ, എക്സ്റേ ടെക്നീഷ്യൻ മൃഗസംരക്ഷണം, ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്കുകൾ), ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്കുകൾ), വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ്–3 (പാർട്ട് 1 ജനറൽ കാറ്റഗറി) കോ–ഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ, വർക്കാർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ്–3 (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) കോ–ഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ, ഒാവർസിയർ സ്റ്റേറ്റ് കാഷ്യു ഡവലപ്മെന്റ് കോർപറേഷൻ, എൽഡി ക്ലാർക്ക് (പാർട് 1 ജനറൽ കാറ്റഗറി) എപ്പക്സ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റികൾ, എൽഡി ക്ലാർക്ക് (പാർട്  2 സൊസൈറ്റി കാറ്റഗറി) കോ–ഒാപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ, ഫയർമാൻ ഗ്രേഡ്–2 മിനറൽസ് ആൻഡ് മെറ്റൽസ്, ജൂനിയർ ടൈപ്പിസ്റ്റ് (ജനറൽ കാറ്റഗറി) എപ്പെക്സ് കോ–ഒാപ്പറേറ്റീവ് എപ്പെക്സ് സൊസൈറ്റികൾ, ജൂനിയർ ടൈപ്പിസ്റ്റ് (സൊസൈറ്റി കാറ്റഗറി) കോ–ഒാപ്പറ്റേറ്റീവ് ഹൗസിങ് ഫെഡറേഷൻ, അക്കൗണ്ട്സ് ഒാഫിസർ,  ബാംബൂ കോർപറേഷൻ, ടെക്നീഷ്യൻ ഗ്രേഡ്–2 ഇലക്ട്രോണിക്സ് (പാർട്ട് 1 ജനറൽ കാറ്റഗറി) കോ–ഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ, ടെക്നീഷ്യൽ ഗ്രേഡ്–2 ഇലക്ട്രോണിക്സ് (പാർട്ട്–2 സൊസൈറ്റി കാറ്റഗറി), കോ–ഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ,  അക്കൗണ്ട്സ് അസിസ്റ്റന്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ, കംപ്യൂട്ടർ ഒാപ്പറേറ്റർ പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ, ബോയിലർ അറ്റൻഡന്റ് ബാംബൂ കോർപറേഷൻ, അസിസ്റ്റന്റ് കെമിസ്റ്റ് ട്രാവൻകൂർ ടൈറ്റാനിയം, സൂപ്പർവൈസർ ബാംബൂ കോർപറേഷൻ, സ്റ്റോർ അസിസ്റ്റന്റ് ബാംബൂ കോർപറേഷൻ, സ്റ്റോർ കീപ്പർ ബാംബൂ കോർപറേഷൻ, ഇലക്ട്രീഷ്യൻ ഗ്രേഡ്–2 കേരള സിറാമിക്സ്.

 

∙ജനറൽ (ജില്ലാതലം): ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് വിദ്യാഭ്യാസം, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 പഞ്ചായത്ത്, പ്ലംബർ കം ഒാപ്പറേറ്റർ ആരോഗ്യം.

 

∙സ്പെഷൽ റിക്രൂട്മെന്റ് (സംസ്ഥാനതലം): ഒാഫിസ് അറ്റൻഡന്റ് (എസ്‌സി/എസ്ടി).

 

∙സ്പെഷൽ റിക്രൂട്െമന്റ് (ജില്ലാതലം): സിവിൽ എക്സൈസ് ഒാഫിസർ (ട്രെയിനി), ക്ലാർക്ക് (വിമുക്തഭടൻമാർ മാത്രം), ആയ

 

∙എൻസിഎ (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ ഇൻ അനസ്തീസിയോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ റേഡിയോ ഡയഗ്‌നോസിസ്, അസിസ്റ്റന്റ് പ്രഫസർ ഇൻ ജനറൽ സർജറി, അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഒാഫിസർ, ജൂനിയർ കൺസൽറ്റന്റ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, വെറ്ററിനറി സർജൻ ഗ്രേഡ്–2, ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ്, ഗോഡൗൺ മാനേജർ, അസിസ്റ്റന്റ് കംപയിലർ. 

 

∙എൻസിഎ (ജില്ലാതലം): ഹൈസ്കൂൾ ടീച്ചർ അറബിക്, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽപിഎസ്.

 

അപേക്ഷ 7 ലക്ഷം ആയേക്കും

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇത്തവണ 7 ലക്ഷം പേർ അപേക്ഷ സമർപ്പിക്കുമെന്നു കണക്കാക്കുന്നു. കഴിഞ്ഞ തവണ ഈ തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് 6,83,588 പേരും തസ്തികമാറ്റം വഴി 5,774 പേരും അപേക്ഷ നൽകിയിരുന്നു. 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിന് 08.04.2022 വരെ കാലാവധിയുണ്ട്. ഇതുവരെ 245 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഒാപ്പൺ മെറിറ്റിൽ 185–ാം റാങ്ക് വരെ എല്ലാവരും ശുപാർശ ചെയ്യപ്പെട്ടു. ലിസ്റ്റിലെ സംവരണ വിഭാഗ നിയമന വിവരങ്ങൾ: ഈഴവ–197, എസ്‌സി–സപ്ലിമെന്ററി 8, മുസ്‌ലിം–270, എൽസി/എഐ–647, ഒബിസി–194, വിശ്വകർമ–250, എസ്ഐയുസി നാടാർ–219, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–286. 

 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പൊതുപരീക്ഷയ്ക്കൊപ്പം നടത്താൻ സാധ്യതയില്ല

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ പുതിയ വിജ്ഞാപന പ്രകാരമുള്ള പരീക്ഷ മേയ് 22 നു നടക്കുന്ന ബിരുദതല പൊതുപരീക്ഷയോടൊപ്പം നടത്താൻ സാധ്യതയില്ലെന്ന് അറിയുന്നു.

 

ഒറ്റ ഘട്ടമായാണു ബിരുദതല പൊതുപരീക്ഷ. സെക്രട്ടേറിയറ്റ് അപേക്ഷകൾ കൂടിയാകുമ്പോൾ ഒന്നിലധികം ഘട്ടമായി പരീക്ഷ നടത്തേണ്ടിവരും. ഈ സാഹചര്യത്തിൽ പൊതുപരീക്ഷയോടൊപ്പം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്  പരീക്ഷ നടത്താൻ സാധ്യത കുറവാണെന്നു പരീക്ഷാ വിഭാഗം വ്യക്തമാക്കുന്നു. 

ബിരുദതലത്തിൽ ഇനി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾക്കൊപ്പം പൊതുവായി ഈ പരീക്ഷ നടത്തിയേക്കും. വിജ്ഞാപനം പ്രസിദ്ധീകരിച്ച് ആറു മാസത്തിനകം പരീക്ഷ നടത്താനാണ് ആലോചന. 

English Summary: Kerala PSC Secretariat Assistant Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com