സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് : ബിരുദ പരീക്ഷയ്ക്കൊപ്പം നടത്താൻ ആലോചന
Mail This Article
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്കു കഴിഞ്ഞ തവണത്തേക്കാൾ 1.78 ലക്ഷം അപേക്ഷകർ കുറഞ്ഞു. അപേക്ഷ സമർപ്പിക്കേണ്ട തീയതി മേയ് 5ന് അവസാനിച്ചപ്പോൾ നേരിട്ടുള്ള നിയമനത്തിന് 5,06,750, തസ്തികമാറ്റം വഴി 4,440 വീതമാണ് അപേക്ഷ. കഴിഞ്ഞ തവണ നേരിട്ട് 6,83,588 പേരും തസ്തികമാറ്റത്തിന് 5,774 പേരും അപേക്ഷിച്ചിരുന്നു ഇത്തവണ നേരിട്ടുള്ള നിയമനത്തിന് 1,76,838 പേരുടെയും തസ്തികമാറ്റം വഴി 1,334 അപേക്ഷകരുടെയും കുറവുണ്ടായി.
ബിരുദ പരീക്ഷയ്ക്കൊപ്പം നടത്താനും ആലോചന
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഈ വർഷംതന്നെ നടത്തും. മേയ് 22നു നടത്താനിരുന്ന ബിരുദ നിലവാര പൊതുപരീക്ഷയ്ക്കൊപ്പം ഈ പരീക്ഷയും നടത്താൻ പിഎസ്‌സി ആലോചിച്ചെങ്കിലും പിന്നീടു വേണ്ടെന്നുവച്ചു. കോവിഡ് വ്യാപനം കാരണം പൊതുപരീക്ഷ മാറ്റിവച്ചതിനാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ പൊതുപരീക്ഷയ്ക്കൊപ്പം നടത്താൻ കഴിയുമോ എന്ന് ആലോചിക്കുന്നു. അന്തിമ തീരുമാനം ആയിട്ടില്ല.
ഇതുവരെ നിയമന ശുപാർശ 296
നിലവിലെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിനു 2022 ഏപ്രിൽ 8 വരെ കാലാവധിയുണ്ട്. ഇതുവരെ 296 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഒാപ്പൺ മെറിറ്റിൽ 222–ാം റാങ്ക് വരെ. സംവരണ വിഭാഗ നിയമനം: ഈഴവ–229, എസ്‌സി–സപ്ലിമെന്ററി 12, എസ്ടി–സപ്ലിമെന്ററി 5, മുസ്‌ലിം–354, എൽസി/എഐ–737, ഒബിസി–209, വിശ്വകർമ–297, എസ്ഐയുസി നാടാർ–219, ഹിന്ദു നാടാർ–231, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–316.
English Summary: Kerala PSC Secretariat Assistant Examination