ADVERTISEMENT

ഒത്തുചേരുന്ന ശാസ്ത്ര സാങ്കേതിക മികവും കാരുണ്യത്തിൽ അധിഷ്ഠിതമായ സാമൂഹിക പ്രതിബദ്ധതയും

 

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്‌ സർവകലാശാലകളുടെ പ്രസക്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അറിവും വൈദഗ്ധ്യവും സ്വായത്തമാക്കി ജീവിതപുരോഗതി കൈവരിക്കുന്നതിനോടൊപ്പം മൂല്യാധിഷ്ഠിതമായ, സാമൂഹ്യപ്രതിബദ്ധത ആധാരമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തുകയും, അങ്ങനെ സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുന്ന ഒരു ഒരു യുവ തലമുറയെയാണ് നമുക്ക് ഇന്ന് ആവശ്യം. അത്തരത്തിലുള്ള ഒരു തലമുറയെ വളർത്തിയെടുക്കുവാനു ള്ള ഉത്തരവാദിത്തവും അറിവിന്റെ കളരികളായ ഇന്നത്തെ സർവകലാശാലകൾക്കുണ്ട്.

 

amritapuri-campus

വർഷങ്ങൾക്കു മുൻപ് അമൃത വിശ്വവിദ്യാപീഠം സ്ഥാപിക്കുവാനുള്ള പ്രചോദനമാകുമ്പോൾ, ലോകം സ്നേഹപൂർവ്വം "അമ്മ" എന്നു വിളിക്കുന്ന മാതാ അമൃതാനന്ദമയി ദേവിക്ക് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെക്കുറിച്ചു വിശാലവും അനുപമവും ആയ ഒരു വീക്ഷണം ഉണ്ടായിരുന്നു. ഈ വീക്ഷണമാണ് അമൃതയെ ഇന്ന് ലോകം അറിയപ്പെടുന്ന മികവിന്റെ മഹദ് കേന്ദ്രമായി വളർത്തിയെടുത്തത്. ജീവിതത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസവും ജീവിക്കാൻ വേണ്ടിയുള്ള വിദ്യഭ്യാസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നുള്ള വീക്ഷണത്തിന് കാലം ചാർത്തിയ കയ്യൊപ്പാണ് ഈ അംഗീകാരങ്ങൾ.

 

കേരളം, തമിഴ്നാട്, കർണാടകം, എന്നീ സംസ്ഥാനങ്ങളിലുള്ള ക്യാമ്പസുകളിൽ, ആഗോളപ്രശസ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ ആധുനിക ശാസ്ത്രസാങ്കേതികതയും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്നു. അങ്ങനെ ഗവേഷണങ്ങൾ സാധാരണക്കാരന്റെ ജീവിതത്തെ സ്പർശിക്കുവാൻ കെൽപ്പുള്ളതായി തീരുന്നു. 

amma-quote

 

ഇന്ത്യയിലെ ഒന്നാമത്തേതും ലോകത്തിലെ 100 പ്രശസ്ത യൂണിവേഴ്സിറ്റികളിൽ ഒന്നുമായ അമൃത നിങ്ങളുടെ കഴിവുകൾക്കും പ്രതീക്ഷകൾക്കും പുതിയ മാനങ്ങൾ നൽകുന്നു. എങ്ങനെയെന്നോ ?

 

ഇന്നു ലോകത്ത്, വിശേഷിച്ചും ഇന്ത്യയിൽ, യൂണിവേഴ്സിറ്റികളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. സ്റ്റാറ്റിസ്റ്റ എന്ന സ്ഥാപനം 2020 - ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മാത്രം 4,381 യൂണിവേഴ്സിറ്റികൾ (ലോകത്തിലെ ഏറ്റവും ഉയർന്നനിരക്ക് ) ആണുള്ളത്. മികച്ച കരിയറിലൂടെ സ്വായത്തമാക്കാനാകുന്ന ജീവിതവിജയവും സംതൃപ്തിയും നേടിയെടുക്കുന്നതിൽ ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തിനെയാണ് ഇത് അടിവരയിടുന്നത്.

 

ഈ യാഥാർഥ്യത്തെ ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം അമൃത തങ്ങളുടെ വിദ്യാർത്ഥികളുടെ സമ്പൂർണ ഉന്നമനത്തിനായി പൊതുവെ നിലനിൽക്കുന്ന സങ്കൽപ്പങ്ങളെ മറികടന്നു മുന്നോട്ടു പോകുന്നു. സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, മാനേജ്‌മന്റ്, ഫിനാൻസ് , സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് എന്നീ മേഖലകളിൽ ഏറ്റവും നൂതനമായ അറിവ് നേടുവാനുള്ള വിദ്യാർഥികളുടെ അദമ്യമായ ആഗ്രഹത്തെ റിയൽ ടൈം റിസർച്ച് ആൻഡ് അപ്ലിക്കേഷൻ പ്രക്രിയകളോട് സംയോജിപ്പിച്ചുകൊണ്ടു ള്ളതാണ്. ഭാവിയിൽ ഉണ്ടാകുവാൻ പോകുന്നതുമായ സാധ്യത കളെയും, വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും, അങ്ങനെ വിജയം കൈവരിക്കുവാൻ പ്രാപ്തിയുള്ള പ്രൊഫഷണലുകളായി വളരുവാനുമുള്ള സാഹചര്യം അമൃത തങ്ങളുടെ ക്യാമ്പസുകളിൽ ഒരുക്കിക്കൊടുക്കുന്നു. 

 

വിദ്യാർഥികളിൽ പഠന കാലത്തുതന്നെ സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കുവാൻ, പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ , നടത്തപ്പെടുന്ന അടിസ്ഥാന സൗകര്യ വികസന/ അവബോധ/ശാക്തീകരണ പദ്ധതിയായ ലിവ്-ഇൻ-ലാബ്‌സിൽ അവരെ ഭാഗഭാക്കാക്കുന്നു. ഇതിലൂടെ ഉദാത്തവും സമഗ്രവുമായ ഒരു ജീവിത വീക്ഷണം അവരിൽ ഉടലെടുക്കുന്നു. യുനെസ്കോ മുതലായ ലോകപ്രശസ്ത സ്ഥാപനങ്ങളുടെ അംഗീകാരം കൈവരിക്കുന്നതിനോടൊപ്പം നിരവധി അന്താരാഷ്ട്ര പേറ്റന്റുകൾ നേടിയെടുക്കുവാൻ പ്രാപ്തമായ ഇത്തരം പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുന്നതിലൂടെ മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ മികച്ച കരിയർ നേടിയെടുക്കുവാനും അമൃതയിലെ വിദ്യാർത്ഥികൾക്ക് സാധ്യമാവുന്നു.

live-in-labs

 

സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രവർത്തനങ്ങൾ ഐക്യരാഷ്ട്ര സഭയുടെ സസ്‌റ്റൈനബിൾ ഡവലപ്മെന്റ് ഗോൾസ് (SDGs) എന്ന സുസ്ഥിര വികസനപദ്ധതിയുടെ ഭാഗമായിട്ടാണ് നടത്തപ്പെടുന്നത് ഇത്തരം മുൻനിര അദ്ധ്യയന സാമൂഹികപ്രവർത്തനങ്ങൾ നടത്തുന്ന സർവ്വകലാശാലകളെ വിലയിരുത്തുന്ന ആഗോള സംവിധാനമാണ് ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) ഇമ്പാക്ട് റാങ്കിങ്. ഇന്ത്യയിൽ നിരന്തരമായി ഈ അംഗീകാരം നേടിയെടുക്കുന്ന ഏക യൂണിവേഴ്സിറ്റിയാണ് അമൃത വിശ്വവിദ്യാപീഠം.

 

THE യുടെ 2020 ആഗോള റാങ്കിങ്ങിലും അമൃത ഇന്ത്യയിലെ തന്നെ ഒന്നാമത്തെ സ്വകാര്യ സർവകലാശാലയാണ്. NIRF റാങ്കിങ്ങിൽ ഇന്ത്യയിലെ 4 - ാംമത് മികച്ച യൂണിവേഴ്സിറ്റി എന്ന സ്ഥാനം, 7 ാംത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളേജ് എന്ന സ്ഥാനം എന്നിവയെല്ലാം കൈവരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി എന്ന സ്ഥാനം അമൃതയ്ക്കാണ്.

 

ക്ലാസ്സുമുറികളുടെ പരിധികൾ കടന്ന് ഗ്രാമങ്ങളിലേക്ക്

അറിവ് സാമൂഹിക നന്മയ്ക്കുകൂടി ഉതകണം എന്ന കാഴ്ചപ്പാടാണ് അമൃത എന്നും പുലർത്തിവരുന്നത്. ഇതിന്റെ ഉദാത്ത ഉദാഹരണമാണ് 'അമൃത ലിവ് ഇൻ ലാബ്സ്'. എക്സ്പീരിയൻഷ്യൽ ലേണിങ് ആധാരമാക്കി ആവിഷ്കരിച്ച ഈ മൾട്ടി ഡിസിപ്ലിനറി ക്രെഡിറ്റ് ബേസ്ഡ് പ്രോഗ്രാമിലൂടെ അമൃതയിലെ വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്നും തങ്ങൾ സ്വായത്തമാക്കിയ അറിവുകൾ ഗ്രാമീണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കി, ഗ്രാമീണർ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ പ്രാപ്തരാക്കുന്നു. ലിവ് ഇൻ ലാബ്‌സിന്റെ പ്രവർത്തനഫലമായി ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ ശുദ്ധജല ലഭ്യത, വൃത്തിയുള്ള ശുചിമുറികളുടെ നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം , കൈത്തൊഴിൽ പരിശീലനം, സാമ്പത്തിക ശാക്തീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തപ്പെടുന്നു. 

 

'അറിവ് ഒരു ജീവനോപാധി എന്നതിന് ഉപരിയായി ജീവിതത്തിനു വേണ്ടി' എന്ന തത്വത്തിൽ അധിഷ്ഠിതമായ ഈ പ്രവർത്തനങ്ങൾ അമൃതയെ ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റൈനബിൾ ഡവലപ്മെന്റ് ഗോൾസ് (SDGs ) പദ്ധതിപ്രകാരം SDG 4 (വിദ്യാഭ്യാസ മികവ്) - ൽ ലോകത്തിലെതന്നെ ആദ്യ 5 സ്ഥാനങ്ങളിൽ ഒന്നായി നിലനിർത്തിയിരിക്കുന്നു.

 

'ജൻഡർ ഇക്വാളിറ്റി ആൻഡ് വിമെൻ എംപവർമെന്റ്' എന്നതിൽ ഇന്ത്യയിലെ ആദ്യത്തെ യുനെസ്കോ ചെയർ അമൃത യൂണിവേഴ്സിറ്റി അലങ്കരിക്കുന്നു. കൂടാതെ യുനെസ്കോയുടെ 'എക്സ്പീരിയൻഷ്യൽ ലേർണിങ് ഫോർ സസ്‌റ്റൈനബിൾ ഇന്നോവേഷൻ ആൻഡ് ഡവലപ്മെന്റ്' എന്ന അന്താരാഷ്ട്ര ചെയറും അമൃതയുടെ പ്രവർത്തനങ്ങളുടെ അംഗീകാരമായി നൽകപ്പെട്ടു.  

 

അമൃതയുടെ മെഡിക്കൽ കോളേജായ സ്‌കൂൾ ഓഫ് മെഡിസിൻ നിരവധി ദേശീയ, അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട്. NRF റാങ്കിങ്ങിൽ 7 - ആം സ്ഥാനത്തുള്ള അമൃത സർജിക്കൽ പ്രോസിഡിയറുകൾ, മെഡിസിൻ, നാനോ മെറ്റീരിയലുകൾ എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഒപ്പം തന്നെ അപ്ലൈഡ് റിസർച്ച് പബ്ലിക്കേഷനിൽ ഇന്ത്യയിലെ പ്രഥമ സ്ഥാനവും അമൃതയ്ക്കുണ്ട്.

 

അമൃത വിശ്വവിദ്യാപീഠത്തെക്കുറിച്ചു വിശ്വപ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണരുടേയും വിദഗ്ധരുടേയും അഭിപ്രായങ്ങൾ അറിയുവാനും, കോഴ്സ് പ്രോഗ്രാമുകൾ, ഫാക്കൽറ്റി, ഗ്ലോബൽ യൂണിവേഴ്സിറ്റി പാർട്ണറിങ് , ക്യാമ്പസുകൾ, സ്റ്റുഡന്റ് കമ്മ്യൂണിറ്റി, അമൃത യൂണിവേഴ്സിറ്റി സംരംഭങ്ങൾ എന്നിവയെക്കുറിച്ചും കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

English Summary: Amrita Vishwa Vidyapeetham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com