അവസരങ്ങളുടെ മെക്കട്രോണിക്സ്
Mail This Article
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കൺട്രോൾ എൻജിനീയറിങ്, കംപ്യൂട്ടർ ടെക്നോളജി എന്നീ ശാഖകൾ കൂട്ടിയോജിപ്പിച്ചു പ്രയോഗിക്കുന്ന മേഖലയാണു മെക്കട്രോണിക്സ്.
ഇൻഡസ്ട്രിയൽ ഓട്ടമേഷൻ, മോഷൻ കൺട്രോൾ, റോബട്ടിക്സ് മുതലായവയിൽ ഈ രീതി പ്രയോജനപ്പെടും. ഡിജിറ്റൽ ക്യാമറ, ഫോട്ടോകോപ്പിയർ, കംപ്യൂട്ടർ ഡിസ്ക് ഡ്രൈവ്, വാഷിങ് മെഷീൻ, ഡിഷ് വാഷർ, മെഷീൻ ടൂൾസ്, കാർ മുതലായവയുടെ രൂപകൽപനയിലും മെക്കട്രോണിക്സ് വരും. ഇന്ത്യയിൽ ജോലിസാധ്യത ക്രമേണ വികസിച്ചു വരുന്നു.
പഠനവിഷയങ്ങൾ
Design of machine elements, Analog & Digital system Design, Signal Processing, Measurements, Material Science, Mechanical Vibration, Kinematics of Machinery, PLC Programming (Programmable Logic Controller), Control Systems, Microcontrollers, Hydraulic & Pneumatic Systems, Industrial Robotics, Embedded Systems, Nanotechnology & Computer-Integrated Manufacturing. Design & development of smart machines. Development of innovative products.
ഉപരിപഠനമേഖലകൾ: Masters in fields such as Robotics, Automation, Aviation, Aerospace, Controls, Manufacturing, Embedded Systems, Communication, Energy.
പഠനസൗകര്യങ്ങൾ
∙കേരള എൻട്രൻസ് വഴി ബിടെക്: എംജിഎം വളാഞ്ചേരി, ജ്യോതി ചെറുതുരുത്തി, മലബാർ വടക്കാഞ്ചേരി തൃശൂർ, നെഹ്റു തിരുവില്വാമല, നിർമല ചാലക്കുടി എൻജി. കോളജുകൾ
∙IIT Bhagalpur–BTech Mechatronics Engineering
∙Manipal Institute of Technology: BTech Mechatronics Engineering
∙SASTRA University, Thanjavur: BTech Mechatronics
∙Central Institute of Tool Design, Hyderabad: MTech Mechatronics
∙Madras Institute of Technology: ME Mechatronics
∙Vellore Institute of Technology: MTech Mechatronics
∙NTTF Bengaluru, Vellore, Jamshedpur: Diploma+BVoc in Mechatronics
∙NTTF Malappuram, Tellicherry, Coimbatore, Bengaluru, Vellore: Diploma
∙Gedee Technical Training Institute, Coimbatore: 3+1 year Diploma
English Summary: Career and Scope 0f Mechatronics