ശാസ്ത്രവിസ്മയങ്ങൾ പഠിക്കാനിഷ്ടമാണോ?; സ്കോളർഷിപ്പിന് അപേക്ഷിക്കാം ഉടൻ
Mail This Article
ശാസ്ത്രവിസ്മയങ്ങളിലേക്കു യുവജനങ്ങളെ ആകർഷിക്കാനുള്ള കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പദ്ധതിയാണ് ഇൻസ്പയർ (Innovation in Science Pursuit for Inspired Research; www.online-inspire.gov.in). ഇൻസ്പയറിന്റെ ഭാഗമാണ് ഷീ (SHE: Scholarship for Higher Education). ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കും.
പഠനവിഷയം, സ്കോളർഷിപ്:ഫിസിക്സ്, കെമിസ്്ട്രി, മാത്‍സ്, ബയോളജി, സ്റ്റാറ്റ്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യാനിക് സയൻസസ് എന്നിങ്ങനെ 18 പഠനവിഷയങ്ങളിലൊന്നു തിരഞ്ഞെടുക്കണം.
സ്കോളർഷിപ്: പ്രതിമാസം 5,000 രൂപ (വർഷത്തിൽ 60,000 രൂപ). കൂടാതെ, പ്രതിവർഷം 20,000 രൂപ മെന്റർഷിപ്. അപേക്ഷാസമർപ്പണത്തിനുള്ള ലിങ്ക് സൈറ്റിലുണ്ട്. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0124-6690020, ഇ–മെയിൽ: inspire.prog-dst@nic.in
Content Summary : Scholarship for Higher Education