ADVERTISEMENT

പ്രശസ്ത നിയമവിദ്യാകേന്ദ്രമായ ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’യിൽ പുതിയ 3 വർഷ എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാം ജൂലൈ ഒന്നിനു തുടങ്ങും. 45% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്ക് 40% മതി. ആകെ 60 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ഭിന്നശേഷി, വനിത, കർണാടക സ്വദേശി എന്നീ വിഭാഗങ്ങൾക്ക് ഓരോ കാറ്റഗറിയിലും യഥാക്രമം 5, 30, 25 ശതമാനം സീറ്റ് നീക്കിവയ്ക്കും. വെബ്: www.nls.ac.in  https://admissions.nls.ac.in/llb.

 

സിലക്ഷന് ദേശീയതലത്തിൽ ഏപ്രിൽ 24ന് കൊച്ചി, ബെംഗളൂരു, മംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 29 കേന്ദ്രങ്ങളിൽ കടലാസിലെഴുതേണ്ട എൻട്രൻസ് പരീക്ഷ (NLSAT: National Law School Admissions Test) നടത്തും. 

ഓൺലൈൻ അപേക്ഷ മാർച്ച് 26 വരെ സ്വീകരിക്കും. അപേക്ഷാ ഫീ 2000 രൂപ. പട്ടിക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപ.

 

Content Summary : Apply Now For Three Year LLB Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com