ADVERTISEMENT

മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിലെ കേന്ദ്ര സർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റ് അപേക്ഷ ക്ഷണിച്ചു. രേഖകൾ സഹിതം അപേക്ഷ ജൂൺ 20ന് അകം സിഫ്നെറ്റ് ഡയറക്ടറുടെ പേരിൽ കൊച്ചി ഓഫിസിൽ എത്തിക്കണം. 

 

∙ബിഎഫ്എസ്‌സി: ബാച്‌ലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്), 4 വർഷ കോഴ്സ്. 45 സീറ്റ്. ഷിപ്പിങ് ഡയറക്‌ടർ ജനറലിന്റെ അംഗീകാരമുണ്ട്. ബിരുദം നൽകുന്നത് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല. മാത്‌സ്/ഫിസിക്സ്/കെമിസ്ട്രി അഥവാ ബയോളജി/ഫിസിക്സ്/കെമിസ്ട്രി എന്നിവയിൽ ഓരോന്നിനും 50% വീതം മാർക്കോടെ പ്ലസ്‌ ടു ജയിക്കണം. 10, 12 പരീക്ഷകളിലൊന്നിൽ ഇംഗ്ലിഷിന് 50% വേണം. പട്ടികവിഭാഗക്കാർക്കു പാസ് മാർക്ക് മതി. 2022ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2022 ഒക്‌ടോബർ ഒന്നിന് 20 വയസ്സു കവിയരുത്. സംവരണമുണ്ട്. കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിൽ ജൂലൈ രണ്ടിന് എൻട്രൻസ് പരീക്ഷ നടത്തും. എൻട്രൻസ് മാർക്കും പ്ലസ് ടു മാർക്കും നോക്കിയാണു സിലക്‌ഷൻ. അപേക്ഷാഫീ: 500. പട്ടികവിഭാഗത്തിന് 250.

 

∙ട്രേഡ് കോഴ്‌സുകൾ: (എ) വെസൽ നാവിഗേറ്റർ (ബി) മറൈൻ ഫിറ്റർ: എൻസിവിടിയുടെ നിയന്ത്രണത്തിലുള്ള ക്രാഫ്റ്റ്സ്‌മെൻ ട്രെയിനിങ് പദ്ധതിയിൽപ്പെട്ട 2 വർഷ കോഴ്‌സുകൾ. കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നീ 3 കേന്ദ്രങ്ങളിലും ഓരോ കോഴ്‌സിനും 20 വീതം ആകെ 120 സീറ്റ്. 1500 രൂപ പ്രതിമാസ സ്‌റ്റൈപെൻഡുണ്ട്. വെസൽ നാവിഗേറ്റർ കോഴ്സ് ജയിച്ചവർക്കു ബിഎഫ്എസ്‌സി (എൻഎസ്) രണ്ടാം വർഷ ക്ലാസിലെ 5 സീറ്റുകളിലേക്കു ലാറ്ററൽ എൻട്രിയും കിട്ടാം. 

 

മാത്‌സിനും സയൻസിനും 40% മാർക്കോടെ പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 2022ൽ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 15–20. പട്ടികവിഭാഗക്കാർക്ക് 25 വരെയാകാം. നല്ല കാഴ്‌ചശക്‌തിയും മികച്ച ആരോഗ്യവും നിർബന്ധം. ജൂലൈ 16നു കൊച്ചിയടക്കം 5 കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ. അപേക്ഷാഫീ: 300. പട്ടികവിഭാഗത്തിനു 150. അപേക്ഷാഫോം മാതൃകകളും പ്രോസ്പെക്ടസുകളും വെബ്സൈറ്റിൽ. www.cifnet.gov.in

 

Content Summary : Apply Now For CIFNET Marine Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com