ADVERTISEMENT

നിർമാണരംഗത്തെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന സ്വയംഭരണ സ്‌ഥാപനമായ ‘നിക്‌മാർ’ (National Institute of Construction Management & Research, 25/1, Balewadi, Pune: 411 045, ഫോൺ: 020-66859166; admission@nicmar.ac.in, വെബ്: www.nicmar.ac.in) 7 പൂർണസമയ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ‍അപേക്ഷ ക്ഷണിച്ചു. പുണെ, ഗോവ, ഹൈദരാബാദ്, ഡൽഹി, എന്നിവിടങ്ങളിൽ യൂണിറ്റുകളുണ്ട്.

 

ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ്/ ആർക്കിടെക്‌ചർ/ പ്ലാനിങ്/ കൊമേഴ്സ്/ ഇക്കണോമികസ്/ മാത്‌സ്/ സ്റ്റാറ്റ്സ്/ അഗ്രിക്കൾച്ചർ/ മാനേജ്മെന്റ് ബാച്‌ലർ ബിരുദമുള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുണ്ട്. സൂചനകൾ കാണുക.

 

1. എംബിഎ ഇൻ അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ്, 2 വർഷം

2. എംബിഎ ഇൻ അഡ്വാൻസ്ഡ് പ്രോജക്‌ട് മാനേജ്‌മെന്റ്, 2 വർഷം

3. എംബിഎ ഇൻ റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്, 2 വർഷം

4. എംബിഎ ഇൻ ഹെൽത്ത്, സേഫ്‌റ്റി, & എൻവയൺമെന്റ് മാനേജ്‌മെന്റ്, 2 വർഷം

5. ഇന്റഗ്രേറ്റഡ് എംബിഎ, 5 വർഷം

6. പിജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓൺഡ് കൺസ്‌ട്രക്‌ഷൻ ബിസിനസ്, ഒരു വർഷം

7. പിജി ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്‌ട് മാനേജ്‌മെന്റ്, ഒരു വർഷം

അപേക്ഷ ജൂലൈ 3 വരെ. ഇന്റഗ്രേറ്റഡ് എംബിഎയ്ക്കുള്ള അപേക്ഷ മാത്രം ജൂലൈ 20 വരെ സ്വീകരിക്കും. വിവിധ വിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുകയോ നേരിട്ടു ബന്ധപ്പെടുകയോ ചെയ്യാം.

 

Content Summary : NICMAR invites applications for 7 full-time PG programmes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com