ADVERTISEMENT

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) 2 വിശേഷ എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 29 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കോഴ്സ് ദൈർഘ്യം 2 വർഷം വീതം. വെബ്സൈറ്റ് : https://recruit.barc.gov.in. 

 

1. എംഎസ്‌സി – ഹോസ്പിറ്റൽ റേഡിയോ ഫാർമസി 

2.എംഎസ്‌സി – ന്യൂക്ലിയർ മെഡിസിൻ & മോളിക്യുലർ ഇമേജിങ് ടെക്നോളജി ഓരോ പ്രോഗ്രാമിനും 10 സീറ്റ്. ഇതിൽ 5 സ്പോൺസേഡ് വിഭാഗത്തിന്. സ്പോൺസർഷിപ്പില്ലാത്തവർക്ക് 15,000 രൂപ പ്രതിമാസ സ്റ്റൈപെൻഡുണ്ട്. 2 കോഴ്സിനും ഒരുമിച്ച് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. രണ്ടിനും ചേർത്ത് പൊതുവായ പ്രവേശന പരീക്ഷ ജൂലൈ 31ന് മുംബൈയിൽ നടത്തും. 

 

ബാർക് സൗജന്യമായാണ് കോഴ്സ് നടത്തുന്നത്. പക്ഷേ 2000 രൂപ നിരതദ്രവ്യവും 11,000 രൂപ ഹോമി ഭാഭയിൽ എൻറോൾമെന്റ് ഫീയും നൽകണം. കോഴ്സ് വിട്ടുപോകാതിരിക്കുന്നതിന് തുടക്കത്തിൽ കരാർ ഒപ്പിടണം. അക്കാദമിക കാര്യങ്ങൾ നിയന്ത്രിക്കുന്നത് കൽപിത സർവകലാശാലയായ ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് – www.hbni.ac.in. കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് നോക്കാം.

 

Content Summary : Bhabha Atomic Research Centre MSC Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com