ADVERTISEMENT

കേന്ദ്ര സർവകലാശാലയായ ‘രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റി’ പ്രവേശനത്തിന് 29 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Rajiv Gandhi National Aviation University, Near Fursatganj Airfield, Fursatganj, Amethi, Uttar Pradesh, 229302, ഇ–മെയിൽ: info@rgnau.ac.in, വെബ്സൈറ്റ്: www.rgnau.ac.in. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. 

 

1.BMS : ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് & എയർ കാർഗോ : 3 വർഷം, 96 സീറ്റ്, 50% എങ്കിലും മാർക്കോടെ മാത്‌സ് /കൊമേഴ്സ് കൈവഴിയിൽ പ്ലസ്ടു വേണം. പട്ടികവിഭാഗം 45%. 2022 ജൂലൈ 31ന് 21 വയസ്സിൽ കുറവായിരിക്കണം. പ്ലസ്ടു മാർക്ക്, ഗ്രൂപ്പ് ചർച്ച / ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി സിലക്‌ഷൻ. 

 

2. പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്: 18 മാസം, 96 സീറ്റ്, 55% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം വേണം. പട്ടികവിഭാഗം 50%. 2022 ജൂലൈ 31ന് 25 വയസ്സിൽ കുറവായിരിക്കണം. ബിരുദ പരീക്ഷയിലെ മാർക്ക്, ഗ്രൂപ്പ് ചർച്ച / ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി സിലക്‌ഷൻ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

 

Content Summary : Apply For Aviation Course at Rajiv Gandhi National Aviation University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com