എൻവയൺമെന്റൽ സയൻസിൽ ഉപരി പഠനമാണോ ആഗ്രഹം; തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കാം
Mail This Article
ചോദ്യം: എൻവയൺമെന്റൽ സയൻസിലെ പഠനസാധ്യതകൾ വിശദീകരിക്കാമോ? - ടി.കെ.കാർത്തിക
ഉത്തരം: പരിസ്ഥിതിയെയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെയും കുറിച്ചുള്ള പഠനമാണ് പരിസ്ഥിതിശാസ്ത്രം അഥവാ എൻവയൺമെന്റൽ സയൻസ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ജ്യോഗ്രഫി, സോയിൽ സയൻസ്, ക്ലൈമറ്റ് സയൻസ്, സാമൂഹിക ശാസ്ത്രങ്ങൾ എന്നിവയെല്ലാം കൂടിച്ചേർന്ന വിശാലമായ മൾട്ടി ഡിസിപ്ലിനറി പഠനമേഖലയാണിത്.
പരിസ്ഥിതിശാസ്ത്രം മുഖ്യവിഷയമായ ബിഎസ്‌സി കോഴ്സുകൾ ലഭ്യമാണെങ്കിലും മികച്ച കരിയറിന് ബിടെക് എൻവയൺമെന്റൽ എൻജിനീയറിങ് / എംഎസ്‌സി എൻവയൺമെന്റൽ സയൻസ് ബിരുദം വേണ്ടി വരും.
∙ ചില കോഴ്സുകളും സ്ഥാപനങ്ങളും:
ഐഐടി കാൻപുർ: എംടെക് എൻവയൺമെന്റൽ എൻജിനീയറിങ്
ഐഐടി ഖരഗ്പുർ, ഐഐടി ഡൽഹി: എംടെക് എൻവയൺമെന്റൽ എൻജിനീയറിങ് & മാനേജ്മെന്റ്
ഐഐഎസ്‌സി: ബിഎസ് എർത്ത് & എൻവയൺമെന്റൽ സയൻസസ്
ജെഎൻയു: എംഎസ്‌സി / പിഎച്ച്ഡി എൻവയൺമെന്റൽ സയൻസ്
അണ്ണാ യൂണിവേഴ്സിറ്റി: എംഇ എൻവയൺമെന്റൽ എൻജിനീയറിങ് / എൻവയൺമെന്റൽ മാനേജ്മെന്റ്
ഭാരതിയാർ യൂണിവേഴ്സിറ്റി: എംഎസ്‌സി എൻവയൺമെന്റൽ സയൻസ്
നളന്ദ യൂണിവേഴ്സിറ്റി: എംഎ / എംഎസ്‌സി ഇക്കോളജി & എൻവയൺമെന്റ് സ്റ്റഡീസ്
ബിഎച്ച്‌യു വാരാണസി: എംഎസ്‌സി (ടെക്) എൻവയൺമെന്റൽ സയൻസ്
ജിഇസി തൃശൂർ: എംടെക് എൻവയൺമെന്റൽ എൻജിനീയറിങ്
കുസാറ്റ്, കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി: എംഎസ്‌സി എൻവയൺമെന്റൽ സയൻസ്
കെഎയു തൃശൂർ: ബിഎസ്‌സി (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസസ്
TERI ഡൽഹി: എംഎസ്‌സി എൻവയൺമെന്റ് സ്റ്റഡീസ് & റിസോഴ്സ് മാനേജ്മെന്റ്
മലയാളം സർവകലാശാല തിരൂർ: എംഎ / എംഎസ്‌സി പരിസ്ഥിതിപഠനം
ഐഐടി ബോംബെ: എംഎസ്‌സി – പിഎച്ച്ഡി ഡ്യുവൽ ഡിഗ്രി ഇൻ എൻവയൺമെന്റൽ സയൻസ് & എൻജിനീയറിങ്
ഡൽഹി യൂണിവേഴ്സിറ്റി: എംഎസ്‌സി എൻവയൺമെന്റൽ സ്റ്റഡീസ്
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി: ബിടെക്, എംടെക് എൻവയൺമെന്റൽ എൻജിനീയറിങ്
പൂന യൂണിവേഴ്സിറ്റി: എംഎസ്‌സി എൻവയൺമെന്റൽ സയൻസ് / എംടെക് സിവിൽ & എൻവയൺമെന്റൽ
ഐഎആർഐ ന്യൂഡൽഹി: എംഎസ്‌സി എൻവയൺമെന്റൽ സയൻസ്
കേന്ദ്ര സർവകലാശാലകളിലെ പിജി കോഴ്സുകളിലേക്ക് സിയുഇടി–പിജി വഴിയാണു പ്രവേശനം. എംടെക്കിന് ഗേറ്റ്, ഐഐടികളിലെ എംഎസ്‌സി കോഴ്സുകൾക്ക് ജാം എന്നിവയുമാണു പ്രവേശനപരീക്ഷകൾ.
Content Summary : Career Scope In Environmental Science