ADVERTISEMENT

മികച്ച നിയമപഠനകേന്ദ്രമായ ‘നാഷനൽ േലാ യൂണിവേഴ്സിറ്റി, ഡൽഹി’ നടത്തുന്ന 3 പ്രോഗ്രാമുകളിലേക്ക് 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. nationallawuniversitydelhi.in

 

∙ 5–വർഷ ബിഎ എൽഎൽബി (ഓണേഴ്സ്) – 123 സീറ്റ്, 45% മാർക്കോടെ പ്ലസ്ടു വേണം. പട്ടിക, ഭിന്നശേഷി വിഭാഗമെങ്കിൽ 40%.

 

∙ ഒരുവർഷ എൽഎൽഎം – 81 സീറ്റ്, 50 % മാർക്കോടെ എൽഎൽബി / തുല്യയോഗ്യത വേണം. പട്ടിക, ഭിന്നശേഷി വിഭാഗം 45%

 

∙ പിഎച്ച്ഡി – 16 സീറ്റ്, 55 % മാർക്കോടെ എൽഎൽഎം / തുല്യയോഗ്യത വേണം. പട്ടിക, ഭിന്നശേഷി വിഭാഗം 50%.

കൊച്ചിയടക്കമുള്ള കേന്ദ്രങ്ങളിൽ ഡിസംബർ 11നു രാവിലെ 11 മുതൽ 12.30 വരെ നടത്തുന്ന AILET- 2023 (All India Law Entrance Test) പരീക്ഷയിൽ യോഗ്യത തെളിയിക്കണം.

 

22ന് അഡ്മിറ്റ് കാർഡ് സൈറ്റിൽ വരും. കടലാസും പേനയും ഉപയോഗിക്കുന്ന ഒഎംആർ ടെസ്റ്റാണ്. തെറ്റിനു മാർക്ക് കുറയ്ക്കും. അപേക്ഷകർക്കു പ്രായപരിധിയില്ല. ഒസിഐ, പിഐഒ വിഭാഗക്കാർ ടെസ്റ്റ് എഴുതേണ്ട; പക്ഷേ 12ൽ 65% മാർക്ക് വേണം. എൻആർഐ സീറ്റില്ല. CLAT/LSAT യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇവിടെ പ്രവേശനമില്ല. UGC NET/JRF/MPhil/SLAT യോഗ്യതയുള്ളവരും പിഎച്ച്ഡി പ്രവേശനത്തിന് ഈ ടെസ്റ്റ് എഴുതണം.

 

അപേക്ഷയുടെയോ സർട്ടിഫിക്കറ്റുകളുടെയോ ഹാർഡ് കോപ്പി അയയ്ക്കേണ്ടതില്ല. പട്ടികവിഭാഗക്കാരുടെ ബിപിഎൽ സർട്ടിഫിക്കറ്റ് ഒഴികെ ഒരു രേഖയും അപേക്ഷാവേളയിൽ അപ്‌ലോഡ് ചെയ്യേണ്ടതുമില്ല. പ്രവേശനസമയത്ത് ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് സൈറ്റിലെ FAQ വിഭാഗത്തിലുണ്ട്. അപേക്ഷാഫീ 3500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1500 രൂപ. പട്ടികവിഭാഗത്തിലെ ബിപിഎൽ അപേക്ഷകർക്ക് അപേക്ഷാഫീയില്ല.

 

Content Summary : Apply For National Law University Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com