സിവിൽ എൻജിനീയറിങ്, ആർക്കിടെക്‌ചർ മേഖലയിലെ മികവാണോ ലക്ഷ്യം?; നിക്മാറിൽ പരിശീലനം നേടാം
Mail This Article
നിർമാണരംഗത്തുണ്ടായിട്ടുള്ള മുന്നേറ്റത്തിന്റെ പശ്‌ചാത്തലത്തിൽ സിവിൽ എൻജിനീയറിങ്, ആർക്കിടെക്‌ചർ എന്നിവയിലെ പ്രഫഷനൽ ബിരുദങ്ങൾക്കും നിർമാണവുമായി ബന്ധപ്പെട്ട വിശേഷ യോഗ്യതകൾക്കും പ്രസക്‌തിയേറിയിട്ടുണ്ട്. ഈ മേഖലയിലെ പ്രഫഷനൽ മിഴിവിനു പരിശീലനം നൽകുന്ന സ്‌ഥാപനമാണ് ‘നിക്‌മാർ’ (NICMAR University, 25/1, Balewadi, Pune: 411 045, ഫോൺ: 020-66859271; admission@nicmar.ac.in, വെബ്: www.nicmar.ac.in).
1983ൽ ആരംഭിച്ച സ്ഥാപനം മഹാരാഷ്ട്ര സർക്കാരിന്റെ 2022 മേയ് 12ലെ ഉത്തരവുവഴി നോൺ–അഫിലിയേറ്റിങ് സർവകലാശാലയായി മാറി. പുണെ, ഗോവ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ യൂണിറ്റുകളുണ്ട്.
നിക്മാറിലെ വിവിധ പൂർണസമയ പിജി പ്രോഗ്രാമുകളിലേക്കു ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ് / ആർക്കിടെക്‌ചർ / പ്ലാനിങ് / കൊമേഴ്സ് /ഇക്കണോമിക്സ് / മാത്‌സ് / സ്റ്റാറ്റ്സ് / അഗ്രികൾചർ / മാനേജ്മെന്റ് / ഫൈനാൻസ് / ബാങ്കിങ് / ഫാർമസി / ഐടി / ബാച്‌ലർ ബിരുദം എന്നല്ല, ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം ഉള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുമുണ്ട്. കൂടാതെ ജിയോമാറ്റിക്സ്, ജിയോഇൻഫർമാറ്റിക്സ്, ജിഐഎസ്, ജ്യോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി മാസ്റ്റർ ബിരുദക്കാർക്ക് ഇണങ്ങിയ പ്രോഗ്രാമുകളിലുംം പഠിക്കാം. സൂചനകൾ കാണുക.
∙ എംബിഎ ഇൻ അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ് / അഡ്വാൻസ്ഡ് പ്രോജക്ട് മാനേജ്‌മെന്റ് / ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ് /സപ്ലൈചെയിൻ മാനേജ്‌മെന്റ് / ബിസിനസ് അനലിറ്റിക്സ് / മാനേജ്‌മെന്റ് കൺസൽറ്റിങ് /പീപ്പിൾ & കമ്യൂണിക്കേഷൻസ് / മാർക്കറ്റിങ് അനലിറ്റിക്സ് & ഡിജിറ്റൽ സ്ട്രാറ്റജീസ് / ഫൈനാൻഷ്യൽ സ്ട്രാറ്റജീസ് / ഒൻട്രപനർഷിപ് & ഇന്നവേഷൻ / ഫാമിലി ബിസിനസ് മാനേജ്മെന്റ് / റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ് / സസ്റ്റെയിനബിൾ എനർജി മാനേജ്മെന്റ് / എൻവയൺമെന്റൽ സസ്റ്റെയിനബിലിറ്റി – 2 വർഷം വീതം
∙ മാസ്റ്റർ ഓഫ് പ്ലാനിങ് (അർബൻ പ്ലാനിങ്)– 2 വർഷം
∙ പിജി ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്ട് മാനേജ്‌മെന്റ്– ഒരു വർഷം
∙ ഇന്റഗ്രേറ്റഡ് എംബിഎ (ബിബിഎ –ബിബിഎ ഓണേഴ്സ്– എംബിഎ)– 5 വർഷം
∙ ബിടെക് സിവിൽ എൻജിനീയറിങ്– 4 വർഷം
ഓരോ കേന്ദ്രത്തിലെയും പ്രോഗ്രാമുകൾ, പ്രവേശനയോഗ്യതകൾ, ഫീസ് നിരക്കുകൾ മുതലായവയടക്കമുളള പൂർണവിവരങ്ങൾ സൈറ്റിൽ വരും.
Content Summary : Apply For Post Graduate Programmes at NICMAR