ADVERTISEMENT

ചോദ്യം: ഐഐടി മദ്രാസിൽ മാനവിക വിഷയങ്ങളിലുള്ള പഠന പ്രോഗ്രാമുകളെക്കുറിച്ചു വിശദീകരിക്കാമോ ?

- രാജലക്ഷ്മി

 

ഉത്തരം: അടുത്തവർഷം മുതൽ ഐഐടി മദ്രാസിൽ മാനവിക വിഷയങ്ങളിലുള്ള മൂന്നു പിജി പ്രോഗ്രാമുകൾ ആരംഭിക്കുകയാണ് - ഡവലപ്മെന്റ് സറ്റഡീസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ് സ്റ്റഡീസ് എന്നിവയിൽ എംഎ.  

2006ൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് എംഎ ഇനിയുണ്ടാകില്ല.  2023 ഫെബ്രുവരിയിൽ നടത്തുന്ന ‘ഗേറ്റ്’ പരീക്ഷ വഴിയാകും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം. ഇതിനുള്ള റജിസ്ട്രേഷൻ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. 2024ലെ ‘ഗേറ്റ്’ വിജ്ഞാപനം അടുത്ത ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ പ്രതീക്ഷിക്കാം.  

 

 

ഏതു വിഷയത്തിൽ ബിരുദം നേടിയവർക്കും കോഴ്സിൽ ചേരാമെങ്കിലും നിഷ്കർഷിക്കപ്പെട്ട വിഷയങ്ങളിൽ ‘ഗേറ്റ്’ യോഗ്യത നേടിയിരിക്കണം. മാത്‌സ്, ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി എന്നിവ സംബന്ധിച്ച 10 ചോദ്യങ്ങളും (15 മാർക്ക്) വിഷയസംബന്ധിയായ 55 ചോദ്യങ്ങളും (85 മാർക്ക്) ചേർന്നതാണു പരീക്ഷ. ‘ഗേറ്റി’ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാതൃകാ ചോദ്യങ്ങളുണ്ട്.  

 

ഓരോ കോഴ്സിനും പരിഗണിക്കുന്ന ‘ഗേറ്റ്’ പേപ്പറുകളും അവയുടെ കോഡും ഇപ്രകാരം: 

 

1) എംഎ ഡവലപ്മെന്റ് സ്റ്റഡീസ്: ഇക്കണോമിക്സ് (XH C1), ഫിലോസഫി (XH C4), സൈക്കോളജി (XH C5), സോഷ്യോളജി (XH C6)

 

2) എംഎ ഇക്കണോമിക്സ്:  ഇക്കണോമിക്സ് (XH C1)

 

3) എംഎ ഇംഗ്ലിഷ് സ്റ്റഡീസ്: ഇംഗ്ലിഷ് (XH C2), ലിങ്ഗ്വിസ്റ്റിക്സ് (XH C3)

 

Content Summary : IIT Madras to start 3 separate MA programmes in development studies, English, economics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com