ഫാഷൻ രംഗത്ത് ഉയരങ്ങൾ കീഴടക്കാനാണോ ആഗ്രഹം?; സ്വപ്നം സഫലമാക്കാം എൻഐഎഫ്‌ടിയിൽ പഠിച്ച്...
Mail This Article
ഫാഷൻ രംഗത്ത് ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്നവരെ ശാസ്‌ത്രീയമായി പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് എൻഐഎഫ്‌ടി (National Institute of Fashion Technology). കണ്ണൂരടക്കം 18 ക്യാംപസുകളിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനു ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ: 3000 (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1500). 5000 രൂപ ലേറ്റ് ഫീ അടച്ച് ജനുവരി ആദ്യവാരം വരെ അപേക്ഷിക്കാം. ഫൈനൽ ഇയർ കുട്ടികൾക്കും അപേക്ഷിക്കാം; 2023 സെപ്റ്റംബർ 30ന് അകം യോഗ്യത തെളിയിച്ചാൽ മതി. മിനിമം മാർക്ക് വ്യവസ്ഥയില്ല.
പ്രോഗ്രാമുകൾ
∙ബാച്‌ലർ ഓഫ് ഡിസൈൻ (ബിഡിസ്): (4 വർഷം, ഫാഷൻ/ലെതർ/അക്‌സസറി/ടെക്സ്റ്റൈൽ/നിറ്റ് വെയർ ഡിസൈൻ/ഫാഷൻ കമ്യൂണിക്കേഷൻ. യോഗ്യത: പ്ലസ് ടു.
∙ബാച്‌ലർ ഓഫ് ഫാഷൻ ടെക്‌നോളജി (ബിഎഫ്ടെക്): 4 വർഷം. മാത്‌സും ഫിസിക്സും അടങ്ങിയ പ്ലസ് ടു വേണം.
∙മാസ്റ്റർ ഓഫ് ഡിസൈൻ (എംഡിസ്): 2 വർഷം; സർവകലാശാലാ ബിരുദം, അഥവാ എൻഐഡിയിൽനിന്നോ എൻഐഎഫ്‌ടിയിൽനിന്നോ 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമയാണു യോഗ്യത.
∙മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എംഎഫ്എം): 2 വർഷം; സർവകലാശാലാ ബിരുദം അഥവാ എൻഐഎഫ്‌ടിയിൽനിന്നോ എൻഐഡിയിൽനിന്നോ 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമ.
∙മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എംഎഫ്ടെക്): 2 വർഷം; എൻഐഎഫ്ടിയിലെ ബിഎഫ് ടെക് അഥവാ ഏതെങ്കിലും ബിടെക്.
ബാച്‌ലർ പ്രോഗ്രാമുകളിലെ അപേക്ഷകരുടെ പ്രായം 2023 ഓഗസ്റ്റ് ഒന്നിന് 24ൽ കുറവായിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5 വയസ്സുവരെ കൂടുതലാകാം. മാസ്റ്റർ ബിരുദ പ്രോഗ്രാമുകൾക്കു പ്രായപരിധിയില്ല. എല്ലാ പ്രോഗ്രാമുകളിലും കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്. എല്ലാ പ്രോഗ്രാമുകൾക്കുമുള്ള എൻട്രൻസ് പരീക്ഷ ഫെബ്രുവരി 5ന് കൊച്ചി, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡൽഹി അടക്കം 37 കേന്ദ്രങ്ങളിൽ. മാതൃകാചോദ്യങ്ങൾ സൈറ്റിലുണ്ട്. 011-40849650; ui.research@nift.ac.in;
വെബ്: www.nift.ac.in
Content Summary : Apply for Design, Fashion Technology courses at NIFT