എൻഡിഎ, എൻഎ, സിഡിഎസ് പ്രവേശനം : ജനുവരി 10 വരെ അപേക്ഷിക്കാം
Mail This Article
ന്യൂഡൽഹി ∙ നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ), നേവൽ അക്കാദമി (എൻഎ), കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പ്രവേശനത്തിനുള്ള നടപടികൾ യുപിഎസ്‌സി ആരംഭിച്ചു. രണ്ടു പ്രവേശനപരീക്ഷയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാം. ഏപ്രിൽ 16ന് ആണ് രണ്ടു പരീക്ഷകളും. https://www.upsc.gov.in/
ഒഴിവുകൾ ഇങ്ങനെ
നാഷനൽ ഡിഫൻസ് അക്കാദമി
∙ ആർമി: 208 (10 പെൺകുട്ടികൾ)
∙ നേവി: 42 (3 പെൺകുട്ടികൾ)
∙ എയർഫോഴ്സ്: ഫ്ലയിങ് – 92 (2 പെൺകുട്ടികൾ)
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്) – 18 (2 പെൺകുട്ടികൾ)
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്)– 10 (2 പെൺകുട്ടികൾ)
നേവൽ അക്കാദമി: 25 (ആൺകുട്ടികൾക്കു മാത്രം)
ആകെ – 395
കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്)
∙ ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ – 100
∙ ഇന്ത്യൻ നേവൽ അക്കാദമി ഏഴിമല – 22
∙ എയർഫോഴ്സ് അക്കാദമി ഹൈദരാബാദ് – 32
∙ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി, ചെന്നൈ (പുരുഷൻമാർക്കുള്ള കോഴ്സ്) – 170
∙ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി (വനിതകൾക്കുള്ള കോഴ്സ്) – 17
ആകെ – 341
Content Summary : Apply For UPSC NDA & NA, CDS Entrance Examinations